മാത്രഭൂമി ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത..!!
http://www.mathrubhumi.com/php/newsFrm.php?news_id=1270627&n_type=NE&category_id=3&Farc=
കുറവിലങ്ങാട്: സിസ്റ്റര്‍ അഭയയുടെ മരണം നടന്നപ്പോള്‍ അനങ്ങാതിരുന്ന സഭയുടെ ഇപ്പോഴത്തെ ഇടപെടല്‍ എന്തിനാണ്? അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേല്‍ ചോദിക്കുന്നു. മകളുടെ ഘാതകരെ കണ്ടെത്തുന്നതിനുവേണ്ടി 16 വര്‍ഷമായി പോരാട്ടംതുടരുന്ന തോമസ് സഭയുടെ ഭാഗത്തു നിന്നുമുള്ള ഇടപെടലിനെതിരെ കേസ് നല്‍കിയിരിക്കുകയാണ്. ഇതേക്കുറിച്ച് പ്രതികരിക്കുമ്പോള്‍ തോമസ്സിന് താനും കുടുംബവും നേരിട്ട അവഗണനയുടെ വേദനിപ്പിക്കുന്ന കഥകള്‍ ഒട്ടേറെ പറയാനുണ്ട്.
അഭയ കൊല്ലപ്പെട്ടിട്ട് 17 വര്‍ഷം ആകുന്നു. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും അഭയയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സഭ പ്രതികരിച്ചില്ല. ഇടയലേഖനം ഇറക്കിയില്ല. കൂട്ടപ്രാര്‍ത്ഥനകളോ, ഉപവാസമോ നടത്തിയില്ല. ജാഗ്രതാസമിതിയെപ്പറ്റി കേള്‍ക്കുന്നതുതന്നെ ഇപ്പോഴാണ്.
അഭയ ആത്മഹത്യചെയ്‌തതല്ലെന്ന് സഭാനേതൃത്വത്തിന് ഉത്തമ ബോധ്യമുണ്ടായിരുന്നു-തോമസ് ഓര്‍മ്മിക്കുന്നു. ആത്മഹത്യയാണെങ്കില്‍ സംസ്‌കാരം സെമിത്തേരിയില്‍ നടത്തില്ല. ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത അന്നത്തെ മെത്രാന്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പറഞ്ഞത് 'ഐക്കരക്കുന്നേല്‍ കുടുംബത്തില്‍ ഒരു പുണ്യവതി വന്നിരിക്കുന്നു' എന്നാണ്. ആത്മഹത്യയല്ലെന്ന് സഭ തിരിച്ചറിഞ്ഞിരുന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവ് വേണോ? തോമസ് ചോദിക്കുന്നു.
അഭയ മരിച്ചതിനെ തുടര്‍ന്ന് കോട്ടയം ബി.സി.എം. കോളേജില്‍നിന്ന് ഒരു മൗനജാഥ നടത്തി. സംസ്‌കാര സമയത്തും അടുത്തദിവസങ്ങളിലും മാത്രം ചില കന്യാസ്‌ത്രീകള്‍ വീട്ടിലെത്തി ഞങ്ങളെ ആശ്വസിപ്പിച്ചു. പിന്നീടാരും വന്നില്ല. ഒരു പാതിരിയും ആശ്വാസവാക്കുമായെത്തിയില്ല. കോടതിയില്‍ കേസ് നടത്താന്‍ സഹായിച്ചത് അഭിഭാഷകനായ എ.എക്‌സ്.വര്‍ഗീസ് ആണ്. പലപ്പോഴും വണ്ടിക്കൂലിതന്നാണ് കോടതിയില്‍നിന്ന് അദ്ദേഹം തിരിച്ചയച്ചത്. തുച്ഛമായ പെന്‍ഷന്‍കൊണ്ട് ഞാനും ഭാര്യയും കഴിയുന്നു. ഭയമാണ് പുറത്തിറങ്ങാന്‍. വഴിയില്‍ വല്ല വണ്ടിയുംകൊണ്ട് ഇടിപ്പിച്ചാലോയെന്നാണ് ഇപ്പോഴത്തെ ഭയം.
ഇപ്പോഴത്തെ സി.ബി.ഐ. സംഘത്തില്‍ തങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. കുറ്റവാളികളെ കുറച്ചു ദിവസമെങ്കിലും ജയിലില്‍ ഇടാന്‍ കഴിഞ്ഞല്ലോ. ഇത് ദൈവനീതിയാണ് - തോമസ് പറഞ്ഞു. സി.ബി.ഐ.ക്കാര്‍ തന്നോട് വിവരം തിരക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമ ആരെയാണ് ഭയപ്പെടുന്നതെന്ന് അഭയയുടെ അമ്മ ലീലാമ്മ ചോദിക്കുന്നു.
അഭയ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അനുപമയുമായി സംസാരിച്ചിരുന്നു. കോണ്‍വെന്റിലെ താഴത്തെ നിലയില്‍ പോയി വെള്ളമെടുക്കാന്‍ ഭയമാണെന്ന് അനുപമ അഭയയോട് പറഞ്ഞതായി അറിഞ്ഞു. വെള്ളമെടുക്കാന്‍ താഴേയ്‌ക്ക് പോകരുതെന്ന് അഭയയെ വിലക്കുകയും ചെയ്‌തു. അതവഗണിച്ചാണ് അഭയ താഴേയ്‌ക്ക് വെള്ളമെടുക്കാന്‍ പോയത്. പിന്നീട് എന്റെ മോള്‍ തിരിച്ചുവന്നില്ല - ലീലാമ്മ കണ്ണുനീര്‍വാര്‍ത്തുകൊണ്ട് പറയുന്നു. സിസ്റ്റര്‍ അനുപമ എന്തുകണ്ടാണ് ഭയപ്പെട്ടതെന്ന് പറയണം. കുറച്ചുനാള്‍മുമ്പ് ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അനുപമയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയെന്നും ലീലാമ്മ പറഞ്ഞു.
-------------------------------------
ഈ വാര്‍ത്ത ഇതു വരെ വന്ന ചര്‍ച്ചകളെ സാധൂകരിക്കുന്നതാകയാല്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. കൂടെ ഞാന്‍ ഇന്റര്‍നെറ്റില്‍ നിന്നും കണ്ടെടുത്ത ഈ കേസ്സിനെപ്പറ്റിയുള്ള കുറച്ച് വീഡിയോ ക്ലിപ്പിങ്ങുകള്‍ കൂടി ചേര്‍ക്കുന്നു.
ALL VIDEO CREDITS GOES TO THE ORIGINAL UPLOADERS OF THESE VIDEOS IN YOUTUBE AND DAILY MOTION..!!
ക്രൈംബ്രാഞ്ച് മുന്‍ ഡി.വൈ.എസ്.പി. കെ.ടി. മൈക്കിളുമായുള്ള അഭിമുഖം.
ഭാഗം-1:
ഭാഗം-2:
കേട്ടാല്‍ തന്നെ മനസ്സിലാകും, അയാള്‍ പറയുന്നതും, ഇനി പറയാന്‍ പോകുന്നതും എല്ലാം പച്ചക്കള്ളമാണെന്ന്.
സി.ബി.ഐ. മുന്‍ ഡി.വൈ.എസ്.പി വര്‍ഗീസ് തോമസ്സുമായുള്ള അഭിമുഖം.
ടി.വി. ഇന്റര്‍വ്യൂ-1:
വ്യത്യാസം ശ്രദ്ധിക്കുമല്ലോ..!!
ചാനല്‍ വാര്‍ത്ത-1
മുന്‍ഷി - 1
കൂടുതല്‍ ദ്രിശ്യമാധ്യമ വാര്‍ത്തകള്‍ കിട്ടുന്ന മുറയ്ക്ക് ഞാന്‍ ഇവിടെ ചേര്‍ത്തുകൊള്ളാം..!!
Saturday, December 13, 2008
Saturday, December 6, 2008
ഇടയലേഖനം - വോട്ടിന്റെ ഭീഷണി.!
മംഗളത്തില്‍ വന്ന വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു.
http://mangalam.com/index.php?page=detail&nid=101457
"കൊച്ചി: തെരഞ്ഞെടുപ്പ് വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേര് ഉറപ്പാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നു കത്തോലിക്കാ സഭയുടെ ആഹ്വാനം. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്കു പ്രതികൂലമായി വരാന്‍ സാധ്യതയുണ്ടെന്നു കരുതുന്ന വോട്ടര്‍മാരുടെ പേരുകള്‍ വോട്ടേഴ്‌സ് ലിസ്‌റ്റില്‍ നിന്നു നീക്കം ചെയ്യാനും കള്ളവോട്ട് ചെയ്യാനും ശ്രമിക്കാമെന്നതിനാല്‍ വേണ്ട മുന്‍കരുതലെടുക്കണമെന്നു ഇടയലേഖനത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുന്നറിയിപ്പു നല്‍കുന്നു.
ആസന്നമായ തെരഞ്ഞെടുപ്പില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശവും സംരക്ഷിക്കുമെന്നുറപ്പുള്ളവരെ വേണം തെരഞ്ഞെടുക്കാന്‍. നീതിയും ധര്‍മവും നോക്കാതെ, ലക്ഷ്യംനേടാന്‍ ഏതുമാര്‍ഗവും സ്വീകരിക്കുന്നവര്‍ ഭരണചക്രം തിരിക്കാനിടവരുന്നത് അപകടകരമാണ്. വൈദികരുടെയും കന്യാസ്‌ത്രീമാരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും വോട്ടുകള്‍ നഷ്‌ടപ്പെട്ട അനുഭവങ്ങള്‍ ഇത്തവണ ഉണ്ടാകരുത്.
നിസാരമായ അസൗകര്യങ്ങളുടെ പേരില്‍ ആരും വോട്ടു ചെയ്യാതിരിക്കരുതെന്നും അവസാന നിമിഷത്തേക്കു മാറ്റിവയ്‌ക്കാതെ വോട്ടെടുപ്പു ദിനത്തില്‍ കഴിയുന്നതും നേരത്തെതന്നെ വോട്ടു രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. പള്ളികളില്‍ ഇടയലേഖനം നാളെ വായിക്കണമെന്നാണ് നിര്‍ദേശം."
---------------------------------
മുന്‍പൊരിക്കല്‍ ഞാന്‍ ഒരു കമന്റായി പറഞ്ഞ കാര്യം ഒന്നൂടെ പറയാന്‍ ആഗ്രഹിക്കുന്നു. "ഇന്ന് കേരളത്തില്‍ എന്നല്ല, ഇന്‍ഡ്യയില്‍ തന്നെ ഇത്രയും സ്വാധീനശേഷി ചെലുത്താന്‍ (വോട്ട് ബാങ്ക് കാട്ടി) കഴിവുള്ള ആരും, ക്രൈസ്തവസഭ അല്ലാതെ, ഇല്ലെന്ന് അറിയാവുന്നതെയുള്ളു. വിമോചന സമരകാലത്ത് സഭ അതു തെളിയിച്ചതല്ലേ..?? ഒരു സര്‍ക്കാരിനെ പിരിച്ചു വിടാന്‍ തക്ക സ്വാധീനം അന്ന് സഭക്കു ആദര്‍ശധീരനായ നെഹ്രുവില്‍ ചെലുത്താന്‍ കഴിയുമായിരുന്നെങ്കില്‍, ഇന്ന് ആ സ്വാധീനം എത്രമാത്രം വിപുലപ്പെട്ടുകാണും?"
പറഞ്ഞ് നാക്കെടുക്കുന്നതിനു മുന്‍പേ ഇങ്ങനെ ഒരു ഇടയലേഖനം വരുമെന്ന് ശംഭു സ്വപ്നത്തിന്‍പ്പോലും വിചാരിച്ചില്ല. പണ്ട്, ഇതുപോലത്തെ ഇടയലേഖനം ഇറക്കിയല്ലായിരുന്നോ നെഹ്രുവിനെ പേടിപ്പിച്ചത്. വാസ്തവത്തില്‍ പേടിച്ചത് ഇന്ദിര ആയിരുന്നെങ്കിലും..!!
ഇനി എന്റെ ചിന്താധാരയിലേക്ക്. ക്രൈസ്തവസഭയിലെ ഒരു മെത്രാനായ പെരുന്തോട്ടം എന്തധികാരത്തിലാണ് സഭയിലെ അജഗണത്തോട് എങ്ങനെ വോട്ട് ചെയ്യണം എന്നു പറയുന്നത്? ഇന്ത്യന്‍ ഭരണഘടനയെപ്പറ്റിപ്പറഞ്ഞ വെ(ബി)ഷപ്പ് എന്തുകൊണ്ട് ഭരണഘടന "സമ്മതിദാനാവകാശം ഓരോ പൗരന്റെയും മൗലികാവകാശം ആണ്. അതിന്മേല്‍ ഒരുവിധവുമുള്ള സ്വാധീനവും, സമ്മര്‍ദ്ദവും ചെലുത്താന്‍ മറ്റാര്‍ക്കും അവകാശമില്ല" എന്നു പറയുന്ന ഭാഗം വിഴുങ്ങിക്കളയുന്നു? അല്ലെങ്കിലും ഈ അത്യാഗ്രഹികളായ വെഷപ്പുമാര്‍ക്ക് എന്തും "മൊത്തമായി വിഴുങ്ങിയല്ലേ" (കട്: ജഗതി) ശീലമുള്ളു.
ന്യൂനപക്ഷ അവകാശം സംരക്ഷിക്കുന്നവര്‍ക്കേ വോട്ട് കൊടുക്കാവൂ എന്ന്. ഞാന്‍ ചോദിക്കട്ടേ..??
1. പതിനാറു വര്‍ഷമായി സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ കണ്ടുപിടിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്ത സഭക്ക് ന്യൂനപക്ഷ അവകാശത്തെപ്പറ്റി പറയാന്‍ എന്തവകാശം?
2. കേരളത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി മുന്‍ മുഖ്യന്‍ അന്തോനീസു പുണ്യാളന്‍ നേതൃത്വത്തില്‍ കൊണ്ടുവന്ന സ്വാശ്രയ നിയമത്തില്‍നിന്നും എന്‍.ഒ.സി. കിട്ടുവാനായി ആദ്യം കള്ളം പറഞ്ഞ്, 50% സീറ്റ് മെറിറ്റില്‍ എന്നു സമ്മതിച്ച്, കോളേജിനു അനുവാദം കിട്ടിക്കഴിഞ്ഞ് "മദ്ധ്യാംഗുലി അധരപടു ചഷും, ചഷും..!!" (അതായത് മൂഞ്ചിക്കോളാന്‍) പറഞ്ഞ് അജഗണത്തെ കുരങ്ങുകളിപ്പിച്ച സഭാനെതൃത്വത്തിന് ന്യൂനപക്ഷവിരോധികള്‍ എന്ന പേരല്ലേ കൂടുതലും ചേരുക?
3. കേരളത്തിലെ അറുപത് ശതമാനത്തിലധികം ആശുപത്രികള്‍ നടത്തി, ജനങ്ങളെ പിഴിഞ്ഞ് നേടുന്ന കോടികളില്‍ നിന്നും സാമ്പത്തികലാഭമില്ലാത്ത മിഷന്‍ ആശുപത്രിയാണെന്ന് കള്ളം പറഞ്ഞ് ഒറ്റപ്പൈസ നികുതിയടക്കതെ, സൗജന്യ വെള്ളവും, വൈദ്യുതിയും പോലും ന്യൂനപക്ഷവും, ഭൂരിപക്ഷവും അടങ്ങുന്ന പൊതുജനത്തിന്റെ മുതുകില്‍ കെട്ടിവെച്ചിട്ട് ഇനിയെന്തോന്ന് ന്യൂനപക്ഷാവകാശ സംരക്ഷണമാണ് സഭക്ക് വേണ്ടത്?
4. ന്യൂനപക്ഷത്തിലെ സംവരണ വിഭാഗമായ ലത്തീന്‍ കത്തോലിക്കരുടെ (മറ്റു കത്തോലിക്കര്‍ "മരയ്ക്കാന്മാര്‍" എന്നു പറയുന്ന) പിച്ചക്കാശടിച്ചു മാറ്റി സ്വന്തം "ദത്തുപുത്രിക്ക്" സ്കോഡ കാര്‍ ബുക്ക് ചെയ്തതും ഒരു "മാ(മൈ അല്ല..!!)ര്‍ തട്ടുങ്കല്‍" ഇപ്പൊഴും സഭയിലെ വെഷപ്പായിരിക്കുന്നില്ലേ? ഇതും ന്യൂനപക്ഷാവകാശത്തിന്റെ എന്തു പരിധിയില്‍ വരും?
5. "സര്‍വ്വശക്തനും, പിതാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു" എന്നു വി.കുര്‍ബാന മധ്യേ വിശ്വാസികള്‍ക്ക് ചൊല്ലിക്കൊടുത്തിട്ട് ആ ഏകദൈവത്തിന്റെ പേരില്‍ മെത്രാന്‍ കക്ഷിയും, ബാവ കക്ഷിയും ആയിത്തിരിഞ്ഞ്, നടുറൊഡില്‍ അടി നടത്തി, പൊതുമുതല്‍ നശിപ്പിച്ച് പൊതുജനത്തെ പീഡിപ്പിക്കുന്ന നിങ്ങളൊക്കെ എന്തവകാശത്തിന്റെ പേരിലാണ് ന്യൂനപക്ഷ സംരക്ഷണം ആവശ്യപ്പെടുന്നത്.
ഇപ്പോല്‍ ഇത്രയും മതി, ഇല്ലെങ്കില്‍ കാളമൂത്രം പോലെ ഈ പോസ്റ്റ് നീണ്ട്, മെത്രാന്മാരുടെ ഇടയലേഖനം പോലെ പരമബോറായിപ്പോകും..!
ഇതില്‍ ഒരു ചോദ്യത്തിനെങ്കിലും സത്യസന്ധമായി, വിശ്വാസികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ (അതായത് കര്‍ത്താവിന്റെ രക്ഷാകരപദ്ധതി അനന്തവും, അജ്ഞാതവും ആകുന്നു. അത് മനുഷ്യമനസ്സുകള്‍ക്ക് ദുര്‍ഗ്രാഹ്യമാണ് എന്നൊക്കെപ്പറയാതെ, മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍) ഒരു ഇടയലേഖനത്തിലൂടെ മറുപടി തരാന്‍ ഇപ്പറഞ്ഞ പെരുന്തോട്ടത്തിനോ, ഇളംന്തോട്ടത്തിനോ പറ്റുമോ..??

Tuesday, December 2, 2008
സിസ്റ്റര്‍ സെഫിയും കന്യാചര്‍മ്മവും.
ഇന്നത്തെ കേരളകൗമുദിയില്‍ വന്ന വാര്‍ത്തയുടെ പ്രധാന ഭാഗങ്ങള്‍ താഴെക്കൊടുക്കുന്നു.
"കന്യകയാണെന്ന് സ്ഥാപിക്കാന്‍ കന്യാചര്‍മ്മം കൃത്രിമമായി വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയക്കു സിസ്റ്റര്‍ സെഫി വിധേയയായതായി സി.ബി.ഐ. ഇന്നലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ വെളിപ്പെടുത്തി. സിസ്റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും തമ്മില്‍ ശാരീരികമായി ബന്‌ധപ്പെടുന്നത് കണ്ടതിനെത്തുടര്‍ന്ന് അഭയയെ കൊന്നതായുള്ള കേസ് അട്ടിമറിക്കാനാണ് 'കന്യക' അല്ലാതിരുന്ന സെഫി ആധുനിക ശസ്ത്രക്രിയയിലൂടെ കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ചതെന്ന് കോടതി മുന്‍പാകെ സി.ബി.ഐ. ബോധിപ്പിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്."
തുടര്‍ന്ന് നടന്ന വാദങ്ങളില്‍ വെച്ച് സി.ബി.ഐ. അഭിഭാഷകന്‍ ഇങ്ങനെ വാദിച്ചു."സെഫിയുടെ കന്യാചര്‍മ്മം പൊട്ടിയതായി പരിശോധനയില്‍ വ്യക്തമാണ്. കൃത്രിമമായി കന്യാചര്‍മ്മം വെച്ചുപിടിപ്പിക്കുന്നതിന് ശസ്ത്രക്രിയ നടന്നിട്ടുണ്ട്. കേസ്സിലെ തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചുവെന്നതിന്റെ എറ്റ്വും വലിയ മറ്റൊരു തെളിവാണിത്."
വാര്‍ത്തയുടെ പൂര്‍ണ്ണരൂപത്തിനു ഇവിടെ നോക്കുക.
http://news.keralakaumudi.com/news.php?nid=36a773b0b5996caee2eabbb5caa78023
ഈ വാര്‍ത്ത വായിച്ച ശിക്കാരിയുടെ മനസ്സിലൂടെ കടന്നുപോയ ചില ചിന്തകളാണ് ഇവിടെ കുറിക്കുന്നത്.
ഒന്നാമതായി ഈ പറയുന്ന കന്യാചര്‍മ്മം ഒരു സ്ത്രീ കന്യകയാണോ എന്നതിനു ഒരു ശാസ്ത്രീയ തെളിവല്ല. വ്യായമം ചെയ്യുക (സിസ്റ്റര്‍ സെഫി പുഷ്-അപ്പ് എടുക്കുന്ന ആളായിരുന്നാലും), സൈക്കിള്‍ ചവിട്ടുക (മലര്‍ന്നു കിടന്നാണെങ്കിലും), സ്വയംഭോഗം (സിസ്റ്റര്‍ സെഫി വിരലുകളോ, പുരുഷലിംഗത്തിനു സമാനമായ വസ്തുക്കള്‍ (വഴുതനങ്ങ, നേന്ത്രക്കായ, മെഴുകുതിരി മുതലായവ) സ്വന്തമായി ഉള്ളില്‍ പ്രവേശിപ്പിക്കുകയോ) ചെയ്താല്‍ കന്യാചര്‍മ്മഭേദനം നടക്കും.
ഇനി സിസ്റ്റര്‍ സെഫി സ്വയംഭോഗം ചെയ്തു കന്യാചര്‍മ്മം പൊട്ടിയാല്‍ അതു തെറ്റാണോ? ഒരിക്കലുമല്ല..!! മജ്ജയും, മാംസവും, വികാരങ്ങളും ഉള്ള ഒരു സ്ത്രീ എന്ന നിലക്ക് അവര്‍ക്കതിനുള്ള അവകാശവും, അധികാരവും ഉണ്ട്. ഇനി കോട്ടയം രൂപതയുടെ ഇടയലേഖനത്തിന്‍ പറയുന്നപോലെ സിസ്റ്റര്‍ സെഫി അടുത്ത പുണ്യവതിയാണെന്നും വെയ്ക്കുക. അപ്പോള്‍ സ്വയംഭോഗം ചിത്രത്തിലേ വരുന്നില്ലല്ലോ.?! കഴിഞ്ഞ ക്രിസ്തുമസ്സിനു മഠത്തില്‍ പുല്‍ക്കൂടുണ്ടാക്കുന്ന കഠിനപ്രവര്‍ത്തി ചെയ്യുക വഴി സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മ്മം പൊട്ടിയെന്നും വെയ്ക്കുക. കന്യാചര്‍മ്മം പൊട്ടിയെന്നും വെച്ചു എങ്ങിനെ ഒരു കോടതി സിസ്റ്ററെ ശിക്ഷിക്കും? എങ്കില്‍പ്പിന്നെ എന്തിനു അതു മറച്ചു വെയ്ക്കാന്‍ ശസ്ത്രക്രിയ നടത്തണം? അതില്‍ നിന്നുതന്നെ കുറ്റകൃത്യം മൂടിവെയ്ക്കനുള്ള വ്യഗ്രത വ്യക്തമാകുന്നു.
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഒരു സ്ത്രീയെ വൈദ്യപരിശോധന വഴി ആ ബന്ധത്തിന്റെ സ്വഭാവം ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കും. മനുഷ്യന്റെ ത്വക്കിന്റെ ഇലാസ്റ്റിസിറ്റി കാരണം, വികാസമുണ്ടാകുന്ന പ്രക്രിയ മൂലം പ്രജനനക്കുഴലിന്റെ പ്രവേശനദ്വാരത്തില്‍ ഉണ്ടാകുന്ന മുറിപ്പാടുകളെ അടിസ്ഥനപ്പെടുത്തിയാണ് ഭിഷഗ്വരന്മാര്‍ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് (ഹൊ, സഭ്യമായ ഭാഷ ഉപയോഗിക്കാന്‍ എന്തൊക്കെ പെടാപ്പാടു പെടണം..??). സ്ത്രീയുടെ സമ്മതത്തോടെ നടത്തുന്ന വേഴ്ചമൂലം ഉണ്ടാകുന്ന മുറിപ്പാടുകളും, ബലമായോ, സ്വയംഭോഗം മൂലമോ ഉണ്ടാകുന്ന മുറിപ്പാടുകളും വ്യതസ്തങ്ങളായതിനാല്‍ അവ തിരിച്ചറിയുന്നതിനു ശാസ്ത്രീയമായി സാധിക്കുമെന്നു മാത്രമല്ല, അവ തെളിവായി കോടതികള്‍ സ്വീകരിക്കാറുമുണ്ട്. ഒരുപക്ഷെ അതില്‍ നിന്നും രക്ഷ നേടാനായിരിക്കും സിസ്റ്റര്‍ ഇത്രയും കടുത്ത കൈ പ്രവര്‍ത്തിച്ചത്.
പക്ഷെ, ഏത് ശസ്ത്രക്രിയ നടത്തിയാലും, അതിന്റെ ബാക്കിപത്രമെന്നപോലെ 'സ്കാര്‍ ടിഷ്യൂ' (അഥവാ വടുക്കള്‍) ശരീരത്തില്‍ അവശേഷിക്കും. കന്യാചര്‍മ്മം പുന:സൃഷ്ടിക്കുന്ന ശസ്ത്രക്രിയയും ഇതില്‍ നിന്നും വ്യതസ്തമല്ല. അവിടെയാണ് സിസ്റ്റര്‍ സെഫിയുടെ അതിബുദ്ധി പിഴച്ചത്.
ഞാന്‍ കന്യാസ്ത്രീയായിരുന്നെങ്കിലും സൈക്കിള്‍ ചവിട്ടുമായിരുന്നെന്നോ, സ്വയംഭോഗം ചെയ്യുമായിരുന്നെന്നോ പറഞ്ഞിരുന്നെങ്കില്‍ (അല്ലെങ്കില്‍ സ്ഥാപിച്ചിരുന്നെങ്കില്‍) ഇപ്പറഞ്ഞ ഒന്നും സംഭവിക്കില്ലായിരുന്നു. പണ്ട് എഫ്.ബി.ഐയുടെ ഒരു പ്രധാന കുറ്റാന്വോഷകന്‍ പറഞ്ഞതുപോലെ - "പഴയ കുറ്റകൃത്യങ്ങളില്‍ ചെയ്ത കുറ്റത്തിന്റെ തെളിവുകളല്ല, മറിച്ച് കുറ്റം മറയ്ക്കാന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ തെളിവുകളാണ് കുറ്റവാളികളെ തുറുങ്കില്‍ എത്തിക്കുന്നത്. കാരണം, എപ്പോള്‍ നിറുത്തണമെന്ന് വിവേചിക്കാനുള്ള കഴിവ് കുറ്റവാളിയായ മനുഷ്യന്റെ മനസ്സിനില്ല."
സിസ്റ്റര്‍ സെഫിക്കും സംഭവിച്ചത് ഇതു തന്നെ. പുണ്യവതിയായ സിസ്റ്ററിനു വിവേചിക്കനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഇത്രയും വലിയ മണ്ടത്തരം കാണിക്കില്ലായിരുന്നു. വിവേചനമുണ്ടാകാന്‍ കുറ്റബോധമില്ലാത്ത ഒരു മനസ്സാക്ഷി ആവശ്യമാണെന്ന നിസ്സാര കാര്യം അവര്‍ മറന്നു പോയി, അല്ലെങ്കില്‍ സര്‍വ്വശക്തനായ ദൈവം അവരെ മറവി വഴി ലോകത്തിനു കാട്ടിക്കൊടുത്തു.

Monday, December 1, 2008
അച്യുതാനന്തനും പട്ടിയും
ഇന്ന് അറിയാതെയാണെങ്കിലും തനിനിറം പുറത്തിറക്കി, കേരളത്തിന്റെ ശാപമായ മുഖ്യന്‍ അച്യുതാനന്തന്‍. രാജ്യത്തിനു വേണ്ടി ജീവന്‍ ബലി കഴിച്ച സന്ദീപിനെപ്പറ്റി - "അത് സന്ദീപിന്റെ വീടല്ലായിരുന്നെങ്കില്‍ ഒരു പട്ടിയെങ്കിലും അങ്ങോട്ടു തിരിഞ്ഞുനോക്കുമായിരുന്നോ?" എന്ന പ്രസ്ഥാവന വഴി ഓരോ കേരളീയനേയും അപമാനിച്ചിരിക്കുകയാണ് അച്യുതാനന്തന്‍. മരിച്ചാലും, ഇല്ലെങ്കിലും ഇന്‍ഡ്യയിലെ ഒരു ബില്യണിലധികം വരുന്ന ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള ഏതൊരു ജവാന്റെ ഭവനവും എന്തുകൊണ്ടും വേലിക്കകത്ത് വീടിനെക്കാളും മഹത്തരമാണ്. അതുകൊണ്ടാണ് മി. അച്യുതാനന്തന്‍, നിങ്ങളുടെ വേലിക്കകത്ത് ഭവനത്തില്‍ കയറാന്‍ മടിക്കുന്ന നായ്ക്കള്‍ ബഹുമാനപുരസ്സരം സന്ദീപിന്റെ വീട്ടില്‍ കയറുന്നത്.
മേജര്‍ സന്ദീപിന്റെ വസതി സന്ദര്‍ശിച്ചത് തന്നെ വെറും രാഷ്ട്രീയ നാടകമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു. ശവദാഹവും കഴിഞ്ഞ്, ചിതയിലെ തീയും കെട്ടതിനു ശേഷം ആര്‍ക്കാണ്ടും വേണ്ടി ഓക്കാനിക്കുന്നപോലെ പോളിറ്റില്‍ കൊണ്ടുപോയി ബ്യൂറിച്ചിട്ടു വന്ന നേതാക്കന്മാരുടെ ഉദ്ദേശ്ശശുദ്ധി ചോദ്യം ചെയ്തതില്‍ എന്താണ് തെറ്റ്? ഒരു വീര ജവാന്റെ പിതാവായ മി. ഉണ്ണികൃഷ്ണന്‍ അത് അച്യുതാനന്തന്റെയും, കോടിയേരിയുടെയും മുഖത്ത് നോക്കി ആ സത്യം വിളിച്ചു പറഞ്ഞതില്‍ അസഹിഷ്ണുതപൂണ്ട് ആ വീരജവന്റെ കുടുംബത്തെ പട്ടി പോലും തിരിഞ്ഞു നോക്കില്ല എന്നു പറയുക വഴി മുഴുവന്‍ കേരളീയരുടെയും ആത്മാഭിമാനത്തെയും, ദേശസ്നേഹത്തെയും ചോദ്യം ചെയ്തിരിക്കുകയാണ് കേരളത്തിന്റെ അപമാനമായ മുഖ്യന്‍.
തന്നെ അധികാരത്തിലേറ്റിയത് ജനങ്ങളാണെന്ന സത്യം ഇനിയും അച്യുതാനന്തന്‍ മനസ്സിലാക്കാനിരിക്കുന്നതേയുള്ളു. തനിക്ക് വോട്ട് തന്ന്, കീ ജെയ് വിളിച്ച് അധികാരത്തിലേറ്റിയ ജനത്തോട് ഇങ്ങനെ പ്രതികരിക്കാന്‍ അച്യുതാനന്തനു എങ്ങനെ ധൈര്യം വന്നു? വെറുതെയാണോ അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വോട്ടും തെണ്ടി പൊതുജനമാകുന്ന ഞങ്ങളുടെ അടുത്ത് നാണംകെട്ട് നിങ്ങള്‍ വരുന്നത്? അതിന്റെയിടയില്‍ എങ്ങാനും വന്നുപോയാല്‍ ജനം കുറ്റിക്ക് നോക്കി പൊട്ടിച്ചാലോ എന്ന പേടി കാണും.
പിന്നെ എന്റെ അഭിപ്രായത്തില്‍ പട്ടി അച്യുതാനന്തനെക്കാളും ബഹുമാന്യ ജന്തുവാണ്. മുംബയിലേ തീവ്രവാദികള്‍ക്കെതിരേയുള്ള ഓപ്പറേഷനില്‍ ജീവന്‍ പണയം വെച്ചു നാഷണല്‍ സെക്യുരിറ്റി ഗാര്‍ഡ്‌സ്സിന്റെ ലാബ്രഡാര്‍ നായ്ക്കള്‍ പങ്കെടുത്തത് നമ്മള്‍ പത്രങ്ങളില്‍ നിന്നും വായിച്ചതാണല്ലോ. ആ പട്ടികള്‍ക്കു കഴിഞ്ഞതിനുപോലും കഴിയാത്ത മി. അച്യുതാനന്തന്‍, പോയി തൂങ്ങി ചത്തുകൂടെ?? മി. അച്യുതാനന്തന്‍, നിങ്ങള്‍ അധികാരത്തില്‍ വരണം എന്ന് ആഗ്രഹിച്ച ഒരു വ്യക്തിയായിപ്പോയതില്‍ ഞാന്‍ ഇന്ന് ലജ്ജിക്കുന്നു. എന്റെ ഒരു വോട്ട് ഞാന്‍ സി.പി.എമ്മിനു നല്‍കിയതില്‍ ഞാന്‍ മേജര്‍ സന്ദീപിന്റെ മാതാപിതാക്കളോടും, ആ വീരജവാന്റെ ആത്മാവിനോടും മാപ്പപേക്ഷിക്കുന്നു.
പിന്നെ മുഖ്യാ, ഒരു ചോദ്യം. പട്ടി പോലും പോകാത്തിടത്ത് നിങ്ങള്‍ എന്തിനാ അപ്പക്കഷണവും മണത്ത് പോകുന്ന തെരുവുനായെപ്പോലെ പോയത്? നിങ്ങളുടെ ആ പൊറോട്ടുനാടകം അങ്ങനത്തെ ചിത്രമല്ലേ വരച്ചു കാട്ടുന്നത്? പ്രിയപ്പെട്ട നായ്ക്കളേ, നിങ്ങളോടുള്ള എല്ലാ ബഹുമാനവും നിലനിറുത്തിക്കൊണ്ടാണ് ഞാന്‍ ഇങ്ങനെ ചോദിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകളുടെ, വിവരങ്ങളുടെ ശേഖരത്തിനായി ഇവിടെ സന്ദര്‍ശ്ശിക്കുക.

Friday, November 21, 2008
അഭയ കേസ്സില്‍ കേരള കത്തോലിക്കാ വിശ്വാസികള്‍ക്കുള്ള ഇടയലേഖനം
മിശിഹായില്‍ പ്രിയമുള്ള സഹോദരീ സഹോദരന്മാരെ, ബഹുമാനപ്പെട്ട സിസ്റ്റേര്‍സ്, കുഞ്ഞുമക്കളേ,
കേരള കത്തോലിക്കാ മെത്രാന്‍ കൂട്ടായ്മ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കാനായി ഇറക്കുന്ന ഇടയലേഖനം.
നമ്മുടെ ക്രൈസ്തവ സഭ പരീക്ഷണത്തിന്റെ ഒരു വലിയ കാലഘട്ടത്തിലൂടെയാണ് കടന്നു പൊയ്ക്കോണ്ടിരിക്കുന്നത്. നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്ത് കമ്മ്യൂണിസ്റ്റ് വൈതാളികന്മാര്‍ പാഠപുസ്തകം ഇറക്കി, സഭയുടെ അടിത്തറ ഇളക്കാന്‍ ശ്രമിച്ചു. അന്ന് ഇടയലേഖനങ്ങള്‍ ഇറക്കിയും, പ്രതിഷേധറാലികളും നടത്തിയും നമ്മള്‍ ക്രൈസ്തവസഭയുടെ കരുത്ത് തെളിയിച്ചതാണ്. അതില്‍ നിന്നും രാഷ്ട്രീയക്കാര്‍ ഒരു പാഠം പഠിച്ചിരിക്കുമെന്ന് ഞങ്ങള്‍ തെറ്റിദ്ധരിച്ചു. ഇന്ന് നമ്മുടെ സഭയിലെ രണ്ടു ബഹുമാനപ്പെട്ട അച്ചന്മാരെയും, ഒരു സിസ്റ്ററിനേയും സി.ബി.ഐ യെക്കൊണ്ട് അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച് കേന്ദ്ര സര്‍ക്കാരും നമ്മളെ വെല്ലുവിളിച്ചിരിക്കുകയാണ്.
കഴിഞ്ഞ പതിനാറു വര്‍ഷമായി ഞങ്ങള്‍ സഭയുടെ വോട്ട് കാണിച്ച് ഒതുക്കി നിറുത്തിയിരുന്ന (ക്ഷമിക്കണം: അന്വേഷണം നടത്തി എങ്ങും എത്താതിരുന്ന) അഭയ കൊലക്കേസ്സാണ് ഈ അറസ്റ്റിനു കാരണം. അതിന്റെ സത്യാവസ്ഥയിലേയ്ക്ക് വെളിച്ചം വീശുവാന്‍, അല്ലെങ്കില്‍ പ്രകാശം പരത്തുവാന്‍, അല്ലെങ്കില്‍ റ്റോര്‍ച്ച് അടിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
പത്രമാധ്യമങ്ങള്‍ പറയുന്ന പോലെ അന്നു രാത്രി ഫാ: കോട്ടൂരും, ഫാ: പൂത്രിക്കയും പയസ് റ്റെന്‍ കോണ്‍വെന്റില്‍ പോയത് ഒരു പ്രധാന കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നു. എങ്ങിനെയാണ് "ഉണ്ണിയേശുവിനെ പുല്‍ക്കൂട്ടില്‍ കിടത്തുന്നത്" എന്ന വിഷയത്തില്‍ സിസ്റ്റര്‍ സ്റ്റെഫിക്കുണ്ടായിരുന്ന സംശയം തീര്‍ക്കുക മാത്രമായിരുന്നു അച്ചന്മാരുടെ സന്ദര്‍ശനോദ്ദേശം. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലാണ്, അല്ലെങ്കില്‍ മൂലക്കല്ലാണ്, അല്ലെങ്കില്‍ അടിക്കല്ലാണ് പുല്‍ക്കൂട്ടില്‍ കിടക്കുന്ന ഉണ്ണിയേശു. ശരിയായ രീതിയില്‍ ഉണ്ണിയേശുവിനെ കിടത്താന്‍ സിസ്റ്റര്‍ സ്റ്റെഫി പുല്‍ക്കൂട് തയ്യാറാക്കി, ഫാ: കോട്ടൂര്‍ ഉണ്ണിയേശുവിനെ പുല്‍ക്കൂടില്‍ കിടത്താന്‍ പോകുമ്പോളാണ് സാത്താന്റെ പ്രേരണയാല്‍ അടിവസ്ത്രങ്ങള്‍ ഒന്നും ഇല്ലാതെ വെറും ലോലമായ നൈറ്റി മാത്രം ധരിച്ചു അഭയ രംഗപ്രവേശനം ചെയ്തത്.
അന്നുവരെ ഉണ്ണിയേശുവിനെ നേരില്‍ കാണാന്‍ ഭാഗ്യം ലഭിക്കാത്ത അഭയ, ഫാ: കോട്ടൂരിന്റെ ഉണ്ണിയേശുവിനെ (ക്ഷമിക്കണം: കയ്യിലിരുന്ന ഉണ്ണിയേശുവിന്റെ രൂപം) കണ്ട് ഉറക്കെ നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ട് ഞെട്ടിയ ഫാ: കോട്ടൂരിന്റെ ശ്രദ്ധ തെറ്റുകയും, ഉണ്ണിയേശു പുല്‍ക്കൂടിനു വെളിയില്‍ ആകുകയും ചെയ്തു. അങ്ങനെ അഭയ ആ പരിശുദ്ധമായ, അല്ലെങ്കില്‍ പാവനമായ, അല്ലെങ്കില്‍ ദൈവീകമായ, അല്ലെങ്കില്‍ വിശുദ്ധമായ ആ തിരുക്കര്‍മ്മത്തിനു ഭംഗം വരുത്തുകയും, അതുവഴി കോടിയ പാപം ചെയ്യുകയും ചെയ്തു. മാത്രവുമല്ല അച്ചന്മാരെ പ്രലോഭിപ്പിക്കാനായി, സാത്താന്റെ പ്രേരണയാല്‍ അല്‍പവസ്ത്രധാരിണിയായി എത്തിയ അഭയയെ നിത്യമോക്ഷത്തിന്റെ വിശുദ്ധിയിലേയ്ക് എത്തിക്കുകയാണ് അന്ന് അച്ചന്മാര്‍ ചെയ്തത്.
അത്തരം ഒരു സല്‍ക്കര്‍മ്മത്തെ കൊലപാതകം എന്നു വിളിച്ച കേരളത്തിലെ വിവരംകെട്ട കോടതികള്‍ ആണ് ഇന്ന് ക്രൈസ്തവസഭ നേരിടുന്ന ഏറ്റവും വലിയ വിപത്ത്. നീതിപീഠങ്ങള്‍ എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന ഈ സ്ഥാപനങ്ങള്‍ക്ക് സഭയുടെ രക്ഷാകരപദ്ധതിയെക്കുറിച്ച് ഒന്നും അറിയില്ല. മാത്രവുമല്ല ഈ കോടതികള്‍ കാനോന്‍ നിയമത്തെ അനുസരിക്കാത്ത, കൈക്കൂലി സ്വീകരിക്കാത്ത, പ്രവേശനത്തിനു പണം വാങ്ങാത്ത വെറും അക്രൈസ്തവ സ്താപനങ്ങള്‍ ആകുന്നു. അതിനാല്‍ ഇനിമുതല്‍ എല്ലാ സഭാവിശ്വാസികളും ഇന്ത്യന്‍ നീതിപീഠങ്ങളില്‍ അവരവരുടെ ഒരു കേസ്സും കൊണ്ടുപോകരുത്. എല്ലാ കേസ്സും ഇനിമുതല്‍ അരമനക്കോടതികളില്‍ ആണു തരേണ്ടത്.
ക്രൈസ്തവ സഭയുടെ മാനം നഷ്ടപ്പെടുത്തിയ ജോലികളായ സി. ബി. ഐ, വക്കീല്‍, ജഡ്ജി, എന്നിവയിലേക്ക് വിശ്വാസികള്‍ അവരുടെ കുട്ടികളെ അയിക്കാതിരിക്കേണ്ടതാകുന്നു. ഇന്ന് മുതല്‍ സഭക്കെതിരെ എന്തെങ്കിലും കേസ്സെടുക്കുന്ന ക്രിസ്ത്യാനിയായ പോലീസുകാരെ മഹറോന്‍ ചൊല്ലി പുറത്താക്കാന്‍ എല്ലാ ഇടവക വികാരിമാര്‍ക്കും അധികാരമുണ്ടായിരിക്കും.
കോടതികളുടെ പീഡനങ്ങളില്‍ നിന്നും രക്ഷനേടാനായി ഇനി മുതല്‍ സഭ സമാന്തര കോടതികള്‍ ആരംഭിക്കും. ഏറ്റവും താഴെ വാര്‍ഡ് കോടതി, അതിന്റെ മുകളില്‍ ഇടവക കോടതി, പിന്നീട് ഫൊറോനാ കോടതി, രൂപതാ കോടതി, അതിരൂപതാ കോടതി, പിന്നെ ഏറ്റവും മുകളില്‍ വത്തിക്കാന്‍ കോടതി എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും സഭയുടെ കോടതി നിലവില്‍ വരിക. പ്രസ്തുത സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, എല്ലാവര്‍ക്കും നീതി ലഭിക്കും എന്നതാണ്. കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ച് തരേണ്ട തലവരിപ്പണത്തിന്റെയും (ക്ഷമിക്കണം: അനുഭവിക്കേണ്ട ശിക്ഷയുടെയും) തോത് കൂടുന്ന രീതിയിലായിരിക്കും നിയമസംവിധാനം. എല്ലാ കുറ്റങ്ങളും മാപ്പാക്കാന്‍ മെത്രാന്‍ സമതിക്ക് അധികാരമുണ്ടായിരിക്കും. അതിനായി മാര്‍: കാശുവാങ്ങി, മാര്‍: പണംപിടുങ്ങി, മാര്‍: കച്ചവടവീരന്‍ എന്ന പിതാക്കന്മാരുടെ നേതൃത്വത്തില്‍ അതിരൂപതാാാാ (ക്ഷമിക്കണം: രൂപാ എന്നു പറഞ്ഞപ്പോള്‍ ആവേശം വന്നതാണ്) അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ ഇനം തിരിച്ച പാപപരിഹാര സ്തോത്രകാഴ്ച നിരക്കുകള്‍ ഉടനേ ഇടവക പള്ളികളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. കൊലപാതകം - 2 കോടി, ബലാല്‍സംഗം - 1 കോടി, വ്യഭിചാരം - 25 ലക്ഷം, മോഷണം - കിട്ടിയതിന്റെ പകുതി, എന്നീ നിസ്സാരമായ തുകയടച്ച് പാപത്തില്‍ നിന്നും മോചനം നേടാനുള്ള സൗകര്യം എല്ലാ വിശ്വാസികള്‍ക്കും ലഭിക്കുന്നതാണ്. അച്ചന്മാര്‍ക്കും, കന്യാസ്ത്രീകള്‍ക്കും എല്ലാ പാപമോചനവും ഫ്രീ ആയിരിക്കും.
ഇങ്ങനെയുള്ള നമ്മുടെ ഭാവിയിലെ സഭാകോടതികള്‍ പണിയുന്നതിന്നായി എല്ലാ വിശ്വാസികളും അവരുടെ സ്വത്തിന്റെ പകുതി പള്ളിക്ക് എഴുതി കൊടുക്കണമെന്നും, ബാക്കി പകുതി നേര്‍ച്ചപ്പെട്ടിയില്‍ ഇടണമെന്നും ഇതിനാല്‍ ഞങ്ങള്‍ അറിയിച്ചു കൊള്ളുന്നു. അങ്ങനെ ചെയ്യാത്തവരെ മരണശേഷം തെമ്മാടിക്കുഴിയില്‍ അടക്കം ചെയ്യുമെന്നും ഇതിനാല്‍ എല്ലാവരേയും അറിയിക്കുന്നു.
സി.ബി.ഐ യാല്‍ കയ്യാമം വെയ്ക്കപ്പെട്ട നമ്മുടെ ബഹുമാനപ്പെട്ട കോട്ടൂരച്ചനെയും, പൂതൃക്കായച്ചനെയും, സിസ്റ്റര്‍ സ്റ്റെഫിയേയും നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാളെ നടക്കുന്ന ജപമാല റാലിയില്‍ എല്ലാവരും പങ്കെടുക്കണം എന്നു ഞങ്ങല്‍ ആവശ്യപ്പെടുന്നു. റാലിക്കാവശ്യമായ വെട്ടുകത്തി, കോടാലി, അരിവാള്‍, നാടന്‍ ബോംബ്, ആസിഡ് ബള്‍ബ് എന്നിവ എല്ലാവരും അവരവരുടെ ഭവനത്തില്‍ നിന്നും കൊണ്ടുവരേണ്ടതാകുന്നു. കര്‍ത്താവിന്റെ ക്രിപയാല്‍ ഈ സംരംഭത്തില്‍ നമ്മള്‍ വിജയം നേടും.
എന്ന്,
കേരള കത്തോലിക്കാ മെത്രാന്‍ കൂട്ടായ്മക്കു വേണ്ടി,
റവ: ഡോ: മൂരാച്ചി പന്നിശ്ശേരി

Monday, October 6, 2008
കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ കച്ചവടം : തെളിവ്-1
ഇത് മാത്രഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയാണു. 07 ഒക്ടോബര്‍, 2008 ഇലെ വാര്‍ത്ത. ശംഭുവിന്റെ മനസ്സു നിറഞ്ഞു. ഒടുക്കം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെങ്കിലും സത്യം കണ്ടെത്തണം എന്നു തോന്നിയല്ലോ. തിരുപ്പതിയായി മക്കളെ.. തിരുപ്പതിയായീീീീ....!!
കൊച്ചി: പ്രവേശന പരീക്ഷയ്‌ക്ക് 50 ശതമാനം മാര്‍ക്ക് വേണമെന്ന വ്യവസ്ഥ ലംഘിച്ച് പഠിക്കുന്ന 55 രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ക്രിസ്‌ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള പുഷ്‌പഗിരി, അമല, മലങ്കര, ജൂബിലി എന്നീ മെഡിക്കല്‍ കോളേജുകളില്‍ 2007-2008 അധ്യായന വര്‍ഷം പ്രവേശനം നേടിയവരാണിവര്‍.
ഈ കോളേജുകളുടെ കണ്‍സോര്‍ഷ്യം നടത്തിയ പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ഇവര്‍ക്ക് നേടാനായിരുന്നില്ലെന്ന് കണ്ടെത്തിയാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി. നിയമവിരുദ്ധമായി പ്രവേശനം നേടിയ പുഷ്‌പഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ 24ഉം തൃശ്ശൂര്‍ അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 18ഉം മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ എട്ടും തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ അഞ്ചും വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നാണ് നിര്‍ദ്ദേശം.
പ്രവേശന പരീക്ഷയില്‍ 30 ശതമാനം മാത്രം മാര്‍ക്ക് കിട്ടിയവര്‍ക്കു വരെ പ്രവേശനം നല്‌കിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിലെ ക്രമക്കേട് സംബന്ധിച്ച പൊതുതാല്‌പര്യ ഹര്‍ജിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിട്ടുള്ളത്.
ക്രമക്കേട് സംബന്ധിച്ച പരാതിയിന്മേല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓരോ കോളജിന്റെയും പ്രവേശന പട്ടിക വരുത്തി പരിശോധിച്ചശേഷമാണ് പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്ലാതെ പ്രവേശനം നേടിയവരെ കണ്ടെത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ പേരും കോടതിയില്‍ നല്‌കിയ രേഖകളിലുണ്ട്. ഏതെങ്കിലുമൊരു സ്ഥാപനം മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളില്‍ നിയമവിരുദ്ധമായി പ്രവേശനം നല്‌കിയാല്‍ അതിന് അംഗീകാരം നല്‌കാന്‍ കോടതികള്‍ക്കാവില്ല. ഏതെങ്കിലും കോടതി അത്തരമൊരു ഉത്തരവ് നല്‌കിയാല്‍ അത് നിയമവാഴ്‌ചയെ തകര്‍ക്കലാവുമെന്ന് സുപ്രീം കോടതി വിലയിരുത്തലുണ്ടെന്ന കാര്യവും മെഡിക്കല്‍ കൗണ്‍സില്‍ സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന ക്രമക്കേടിനെപ്പറ്റി ആലുവ സ്വദേശി പ്രിന്‍സ് തോമസ് അഡ്വ. കാളീശ്വരം രാജ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കോളേജുകളിലെ പ്രവേശന പട്ടിക പരിശോധിച്ചപ്പോഴാണ് പ്രവേശന പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറവ് മാര്‍ക്കുള്ളവരും കോഴ്‌സിന് ചേര്‍ന്ന വിവരം അറിയുന്നത്. ഇതേപ്പറ്റി, പ്രവേശന മേല്‍നോട്ട ചുമതലയുള്ള പി.എ. മുഹമ്മദ് കമ്മിറ്റിക്ക് പരാതി നല്‌കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സിലില്‍ പരാതി നല്‌കിയത്. പിന്നീട് ഹൈക്കോടതിയേയും സമീപിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുതാര്യമാക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്കു പകരം പ്രവേശന സമിതിയെത്തന്നെ നിയോഗിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജിക്കാരന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നാല് കോളേജുകളിലെ പ്രവേശനപ്പട്ടിക വിളിച്ചു വരുത്താന്‍പോലും ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിക്ക് സാധിച്ചില്ല. പ്രവേശന ക്രമക്കേട് കണ്ടെത്താനും തടയാനും സാധിക്കാത്ത ഈ സമിതി പ്രവര്‍ത്തനക്ഷമമല്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. പ്രവേശന പരീക്ഷയില്‍ ആകെ 300 മാര്‍ക്കില്‍ 90 മാര്‍ക്ക് മാത്രം ലഭിച്ചവര്‍ക്കുവരെ പുഷ്‌പഗിരി കോളേജില്‍ പ്രവേശനം കിട്ടിയിട്ടുണ്ട്.

Saturday, July 19, 2008
കത്തോലിക്കാസഭയും വിദ്യാഭ്യാസ കച്ചവടവും
(നിങ്ങള്‍ എന്റെ പിതാവിന്റെ ആലയം ഒരു കച്ചവടസ്ഥലമാക്കി.. ബൈബിള്‍)
ഇന്നു കേരളത്തിലെ കത്തോലിക്കാസഭ മെത്രാന്മാരും, പോലീത്താമാരും, വികാരികളും, അസേന്തികളും എല്ലാം കൂടി നടത്തുന്ന തെണ്ടിത്തരങ്ങള്‍ കണ്ടാല്‍ ഈ ബൈബിള്‍ വാചകമാണോര്‍മ്മ വരിക. കേരളത്തിലെ കഴിവുള്ള കുട്ടികള്‍ക്ക് ഉപയോഗപ്പെടട്ടേ എന്ന സദുദ്ദേശത്തോടെ കൊണ്ടുവന്ന സ്വാശ്രയനിയമം, വളച്ചൊടിച്ച്, സ്വന്തം ധനലാഭത്തിനു വേണ്ടി കേസും മറ്റു പുക്കാറുകളും ഉണ്ടാക്കി, ഇന്നത്തെ പരുവത്തില്‍ എത്തിച്ചതിന്റെ പ്രധാന ഉത്തരവാദികള്‍ കത്തോലിക്കാസഭാ നേതൃത്യമാണ്. പരസ്പരം സ്നേഹിക്കുവാനും, രണ്ടുള്ളവന്‍ ഒന്നില്ലാത്തവനു കൊടുക്കട്ടെ എന്നും പഠിപ്പിച്ച ക്രിസ്തുവിന്റെ പേരില്‍ പ്രതിപുരുഷന്മാര്‍ ചമഞ്ഞു ഇത്തരം ചെറ്റത്തരം കാണിച്ചുനടക്കുന്ന ഈ പന്ന-കത്തനാരന്മാരെ (അതായത്.. പത്തനാരന്മാര്‍) കര്‍ത്താവു ചെയ്തതുപോലെ ചാട്ട മടക്കിയടിക്കണം. അതാണു വേണ്ടത്.
ഒരു മലയാളം ദിനപ്പത്രത്തിലെ എന്റെ കൂട്ടുകാരനായ ഒരു റിപ്പോര്‍ട്ടര്‍ക്കുവേണ്ടിയാണ് ഞാന്‍ ഒരു എന്‍.ആര്‍.ഐ ബിസിനസ്സുകാരനായി അഭിനയിക്കാന്‍ തീരുമാനിച്ചത്. അന്നത്തെ സംഭവമാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. നമുക്ക് കേരളത്തിലെ ശ്രീവല്ലഭം എന്ന സ്ഥലത്തെ ഒരു പ്രധാന സ്വാശ്രയ മേടിക്കല്‍ (ക്ഷമിക്കണം.. മെഡിക്കല്‍ എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ) കോളേജിലെ നായകനായ പത്തനാരുമായിട്ടുള്ള ഒരു ഫോണ്‍ സംഭാഷണം ശ്രദ്ധിക്കാം. ഫോണ്‍ വിളിച്ചത് ഞാന്‍.. ഉത്തരം പറഞ്ഞത് പത്തനാര്‍..!!
ഞാന്‍ അമേരിക്കയില്‍ ബിസിനസ്സ് നടത്തുന്നു, ഒറ്റ മകളാണു, നാട്ടില്‍ പഠിക്കുന്നു, മെഡിസിനു സീറ്റ് വേണം, ഇങ്ങനെയുള്ള പതിവു സംഭാഷണങ്ങള്‍ കഴിഞ്ഞു അച്ചന്റെ ആവശ്യപ്രകാരം കോളര്‍ ഐഡി ഉള്ള അച്ചന്റെ മുറിയിലെ ഫോണില്‍ വിളിച്ചു. പിന്നെ നടന്നത് സംഭാഷണം താഴെ പറയുന്ന പ്രകാരമായിരുന്നു. മിക്കതും എന്റെ ഓര്‍മ്മയില്‍ നിന്നും എഴുതിയതാണ്.
ഞാന്‍: അച്ചന്‍ എന്താ ഒന്നും പറയാതെ ഈ നംബറില്‍ വിളിക്കാന്‍ പറഞ്ഞത്?
പത്തനാര്‍: അങ്ങനെ എല്ലാം പെട്ടെന്ന് വിളിച്ചു പറയാന്‍ പറ്റുമോ? പോരാത്തതിനു വിളിക്കുന്നത് അമേരിക്കയില്‍ നിന്നാണ് എന്നും ഉറപ്പിക്കണമല്ലോ?
ഞാന്‍: ഇപ്പോള്‍ ഉറപ്പായില്ലേ?
പത്തനാര്‍: ഉവ്വ. മകള്‍ നാട്ടില്‍ പ്ലുസ്-ടുവിനു പഠിക്കുന്നു അല്ലേ?
ഞാന്‍: ഉവ്വ്. ഈ വര്‍ഷം തന്നെ മെഡിസിനു ചേര്‍ക്കണം എന്നാണ് ആഗ്രഹം. എന്റ്രസ് കിട്ടാന്‍ പാടാണ് എന്നാണ് അവളുടെ അഭിപ്രായം. നാട്ടില്‍ പഠിച്ചതു കൊണ്ട് എന്‍.ആര്‍.ഐ ക്വാട്ടായില്‍ വരുമോ എന്നു എനിക്കും സംശയം.
പത്തനാര്‍: നിങ്ങള്‍ യേത് മതവിശ്വാസിയാണ്?
ഞാന്‍: കത്തോലിക്കനാണ് അച്ചോ.
പത്തനാര്‍: നന്നായി. മകള്‍ക്ക് സീറ്റ് തരാം. പൈസ മുടക്കാന്‍ തയ്യാറാണോ?
ഞാന്‍: ഉവ്വ് ഫാദര്‍.
പത്തനാര്‍: എന്നാല്‍ 25 ലക്ഷം രൂപ ഡൊണേഷന്‍ ആയിട്ട് തരേണ്ടി വരും.
ഞാന്‍: അതു കുഴപ്പമില്ല. പക്ഷെ സീറ്റ് ഉറപ്പാണോ?
പത്തനാര്‍: സീറ്റ് ഒക്കെ ഉറപ്പാണ്. മകളെക്കൊണ്ട് ഞങ്ങളുടെ എഴുത്തു പരീക്ഷ ഒന്നു എഴുതിക്കണം. അതു മതി.
ഞാന്‍: പരീക്ഷ അവള്‍ പാസ്സായില്ലെങ്കിലോ?
പത്തനാര്‍: മാര്‍ക്ക് തീരെക്കുറവാണെങ്കില്‍ ഡൊണേഷന്‍ തുക 50 ലക്ഷം ആകും. പക്ഷെ റാങ്ക് ലിസ്റ്റില്‍ മകളുടെ പേരു കാണും. എന്താ പോരേ?
ഞാന്‍: മതി. ഇനി ആരെങ്കിലും പരാതി കൊടുത്താലോ?
പത്തനാര്‍: നിങ്ങള്‍ ഇങ്ങനെ പേടിച്ചാലോ? ഇത് ഒരു ന്യൂനപക്ഷ സ്ഥാപനം ആണ്. ഒരുത്തനും ഒരു പുല്ലും ചെയ്യില്ല.
ഞാന്‍: അപ്പോള്‍ സര്‍ക്കാരും, മുഹമ്മദ് കമ്മറ്റിയും ഒക്കെ കുഴപ്പം ഉണ്ടാക്കിയാലോ?
പത്തനാര്‍: ഹൈക്കോടതി വിധിയുണ്ട് ഞങ്ങളുടെ കയ്യില്‍. ആരും ഒന്നും ചെയ്യില്ലാ. നിങ്ങള്‍ പേടിക്കാതേ.
ഞാന്‍: അപ്പോള്‍ കാശ് ഞാന്‍ ഡ്രാഫ്റ്റ് ആയിട്ട് അയച്ചാല്‍ പോരേ?
പത്തനാര്‍: മണ്ടത്തരം കാണിക്കരുത്. നാട്ടില്‍ ഉള്ള ബന്ധുക്കള്‍ ആരുടെയെങ്കിലും കയ്യില്‍ കൊടുത്തു വിടുക. ഇവിടെ വന്ന് എന്നെ കാണാന്‍ പറഞ്ഞാല്‍ മതി. ബാക്കി ഞാന്‍ നോക്കിക്കൊള്ളാം.
ഞാന്‍: എന്നാല്‍ അങ്ങനെയാകട്ടെ. എന്റെ അനിയനെ വിടാം. കാശ് കൈപ്പറ്റിയതിനു അച്ചന്‍ ഒരു രസീത് കൊടുത്താല്‍ മതി.
പത്തനാര്‍: രസീതൊന്നും തരാന്‍ പറ്റില്ല. ഇതൊക്കെ ഒരു വിശ്വാസത്തിന്റെ പുറത്ത് നടത്തുന്ന എടപാടല്ലേ?
ഞാന്‍: പൈസ തന്നിട്ട് എന്റെ മകള്‍ക്ക് സീറ്റ് കിട്ടാതെ വന്നാല്‍ ഈ പൈസ തിരിച്ചു കിട്ടാന്‍ എന്റെ കയ്യില്‍ രേഖ എന്തെങ്കിലും വേണ്ടേ അച്ചാ?
പത്തനാര്‍: അതെന്താ നിങ്ങള്‍ക്ക് ഞങ്ങളെ വിശ്വാസമില്ലേ? ഞങ്ങള്‍ കര്‍ത്താവിനു നിരക്കാത്ത പണി ചെയ്യുന്നവരല്ല. (സത്യം പറഞ്ഞാല്‍ ഞാന്‍ ഇതു കേട്ട് ചിരിക്കാതിരിക്കാന്‍ പെട്ട പാട്..!!!)
ഞാന്‍: അച്ചാ, നമ്മള്‍ ഈ പറയുന്ന എടപാട് കര്‍ത്താവിനു നിരക്കുന്നതല്ലല്ലോ. അതു കൊണ്ട് പറഞ്ഞു എന്നു മാത്രം.
പത്തനാര്‍: നിങ്ങള്‍ ഭാരിച്ച കാര്യങ്ങള്‍ ഒന്നും അന്വോഷിക്കണ്ട. പൈസ തരിക. ബാക്കി ഞാന്‍ നോക്കിക്കൊള്ളാം. ഞങ്ങള്‍ ഈ സ്ഥാപനം വെച്ചോണ്ടിരിക്കുന്നത് പുണ്യം കിട്ടാനല്ല. സഭക്കു സാമ്പത്തികലാഭം ഉണ്ടാക്കാന്‍ വേണ്ടിയുമാണ്.
ഞാന്‍: എന്നാല്‍ ഞാന്‍ 13 ലക്ഷം കൊടുത്തുവിടാം. ബാക്കി സീറ്റ് കിട്ടിയതിനു ശേഷം തരാം എന്നു പ്രോമിസറി നോട്ടും തരാം. അതു പൊരേ?
പത്തനാര്‍: പോരാ. മുഴുവന്‍ തുകയും ഒന്നിച്ചുകിട്ടണം. പറ്റില്ലെങ്കില്‍ പറ. ഞങ്ങള്‍ക്ക് വേറെ ആളുണ്ട്.
ഞാന്‍: എന്നാല്‍ ഞാന്‍ എന്റെ അനിയനോട് വരാന്‍ പറയാം.
പത്തനാര്‍: എന്നാല്‍ അങ്ങനെയാകട്ടേ. അടുത്ത വ്യാഴാഴ്‌ച വന്നോളാന്‍ പറയൂ. എന്റെ ഈ നംബറും കൊടുത്തേക്കു. നിങ്ങളുടെ മകള്‍ക്ക് സീറ്റ് കിട്ടിയിരിക്കും.
ഞാന്‍: വളരെ നന്ദി അച്ചാ. ഞാന്‍ പൈസ എത്തിച്ചിട്ട് വിളിക്കാം.
പത്തനാര്‍: എന്നാല്‍ ശരി. അങ്ങനെയാകട്ടെ.
***********
ഇനി നിങ്ങള്‍ പറ. ഇവരെയൊക്കെ ചാട്ടവാറിനു തന്നെ അടിക്കേണ്ടേ???

Thursday, June 26, 2008
കത്തോലിക്കാ സഭയും അതിന്റെ ഹിപ്പൊക്രസിയും.
ഇന്നു കേരളത്തില്‍ നടക്കുന്ന വിവാദ വിഷയങ്ങളിലെല്ലാം വാദി അല്ലെങ്കില്‍ പ്രതിഭാഗത്തു നില്‍ക്കുന്നത് കേരള കത്തോലിക്കാ സഭയാണ്. ക്രിസ്തുവിന്റെ അനുയായി എന്ന നിലയില്‍ "ക്രിസ്ത്യാനി" എന്നു അറിയപ്പെടുന്ന ഈ സമൂഹത്തിലെ സാധാരണക്കാരന്റെ വിചാരവും, കാഴ്ചപ്പാടും ആണോ സഭാ നേതാക്കന്മാര്‍ പ്രകടിപ്പിക്കുന്നത് എന്നത് വളരെ കാലികമായ ഒരു ചോദ്യം ആണ്. മാത്രവുമല്ല ജന്മം കൊണ്ട് ക്രിസ്ത്യാനി ആയിപ്പോയതിനാല്‍ ഈ ചോദ്യം എന്നെ സംബന്ധിച്ചിടത്തൊളം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.
സ്വയം നൂനപക്ഷ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന്റെ കീഴില്‍ ആണെന്നു പറയുന്ന ബിഷപ്പുമാരും, വികാരികളും ആദ്യമായി ഒരു ചോദ്യത്തിനു ഉത്തരം നല്‍കുന്നത്, അല്ലെങ്കില്‍ ഉത്തരം തേടുന്നത് ഒരു പക്ഷെ ഈ പ്രശ്‌നങ്ങള്‍ക്കു സ്വാഭാവികമായ ഒരു പരിഹാരമാകാന്‍ സാധ്യതയുണ്ട്. ആ ചോദ്യം - "എന്താണ് ഒരു വൈദികന്റെ (അതില്‍ മാര്‍പ്പാപ്പ മുതല്‍ അസേന്തിയച്ചന്‍ വരെ പെടും) ജോബ് ഡിസ്ക്രിപ്ഷന്‍ (അതായത് തൊഴില്‍ വിവരണം)?". ഒരു വൈദികന്റെ തൊഴില്‍ വിവരണം, വത്തിക്കാന്റെ ഭാഷ കടമെടുത്താല്‍ - "ക്ലിയര്‍ ആന്റ് ഡഫനിറ്റ്" എന്നാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ഒരു പക്ഷെ മൂന്നും, നാലും ഡോക്ടറേറ്റുകള്‍ സ്വന്തം പേരിന്റെ മുന്‍പില്‍ ചേര്‍ത്തുവെച്ചിരിക്കുന്ന ബിഷപ്പുമാരടക്കം ശ്രീ. ജോണ്‍ ഫൊഗര്‍ട്ടി എഴുതിയ "ദ കാത്തലിക് പ്രീസ്റ്റ്" എന്ന പുസ്തകം വായിക്കുന്നത് വളരെ ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്.
കാനൊന്‍ നിയമപ്രകാരം ഒരിടത്തും വിദ്യാഭ്യാസകച്ചവടം നടത്താന്‍ ഒരു വൈദികനും അനുവാദം ഇല്ല. വിശ്വാസികളുടെ പ്രതിപുരുഷനായിത്തീര്‍ന്ന്, എന്നും കര്‍ത്താവിനു ബലിയര്‍പ്പിക്കുകയും വിശ്വാസികളുടെ മതപരമായ ചടങ്ങുകള്‍ നടത്തിക്കൊടുക്കുകയും, കാനൊന്‍ നിയമം അനുശാസിക്കുന്ന പോലെ നിത്യബ്രഹ്മചാരിയായി വര്‍ത്തിച്ചുകൊണ്ട് ദേവാലയഭരണം നടത്തുകയും ചെയ്യണം. ഇത്ര മാത്രമേ ഒള്ളു, ഒരു വൈദികന്റെ "ജോബ് ഡിസ്ക്രിപ്ഷന്‍".
ഇനി കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് ഇത്രയും കാലമായി ഞാന്‍ നടത്തിയ ചില ഗവേഷണഫലങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു. 2008 വര്‍ഷത്തെ സാമ്പത്തിക കണക്കുകള്‍ വെച്ചു നോക്കിയാല്‍ "ബര്‍ക്ഷയര്‍ ഹാതവേ" എന്ന കമ്പനിയുടെ സി.ഈ.ഒ ആയ വാറണ്‍ ബഫറ്റ് 62 ബില്യണ്‍ ഡൊളര്‍ ആസ്തിയുമായി ഏറ്റവും ധനികന്‍ എന്ന പദവിക്ക് അര്‍ഹനായി. അനേകം വ്യക്തികളും, സ്ഥാപനങ്ങളും മുതല്‍മുടക്കിയിട്ടുള്ള റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണം, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ സംബന്ധം, ഗ്രഹോപകരണങ്ങള്‍, വസ്ത്രവ്യാപാരം, മറ്റു ഇന്‌വെസ്റ്റ്‌മന്റ്, എന്നിങ്ങനെ പലതരം വൈവിധ്യ സ്ഥാപനങ്ങളുടെ പിത്രുസ്ഥാനീയ സംരംഭം ആണു ബര്‍ക്ഷയര്‍ ഹാതവേ. അതിന്റെ ഉടമസ്ഥന്‍ എന്ന നിലയില്‍ തന്റെ ഷെയര്‍ മൂല്യമാണ് ബഫറ്റിനെ ലോകത്തിലേക്കും വെച്ച് ഏറ്റവും ധനികന്‍ ആക്കുന്നത്.
മേല്‍പ്പറഞ്ഞതുപോലെ റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണം, വിദ്യാഭ്യാസം, എന്നീ രംഗങ്ങളില്‍ നിക്ഷേപവും മറ്റുമുള്ള മറ്റൊരു ആഗോള സ്ഥപനവും ഉണ്ട്. കൃത്യമായ കണക്കുകള്‍ ലഭ്യമല്ല എന്ന കാരണത്താല്‍ ഒഴിവാക്കപ്പെടുന്ന ഒരു സ്ഥപനം. അതു മറ്റൊന്നുമല്ല, കത്തൊലിക്ക സഭയാണ്. 2001ല്‍ ലഭ്യമായ ഊഹക്കണക്കുകള്‍ പ്രകാരം നാലു ബില്യണ്‍ റ്റ്രില്യണ്‍ ഡൊളര്‍ എങ്കിലും ആസ്തിയുണ്ട് കത്തൊലിക്കാ സഭക്ക്. അതായത് 2008ല്‍ ഏറ്റവും ആസ്തിയുള്ള കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട "എക്സണ്‍ മൊബില്‍" എന്ന 450 ബില്യണ്‍ ഡൊളര്‍ കമ്പനിയേക്കാള്‍ എതാണ്ട് 1,00,00,00,000 ഇരട്ടി! അമേരിക്കന്‍ ഫെഡറല്‍ റിസെര്‍വില്‍ കത്തൊലിക്കാ സഭവുടെ പേരില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണക്കട്ടികളുടെ മൂല്യം മാത്രം എക്സണ്‍ മൊബിലിന്റെ ആസ്തിയുടെ രണ്ടിരട്ടി വരും. ഏതാണ്ട് ഇത്രയും തന്നെ സ്വര്‍ണ്ണം കത്തൊലിക്കാ സഭ ഇന്‌ഗ്ലണ്ടിലും, സ്വിറ്റ്‌സര്‍ലണ്ടിലുമായി സൂക്ഷിച്ചിട്ടുണ്ട്. സഭയുടെ മൊത്തം ആസ്തിയുടെ 4 ശതമാനം മാത്രമാണു സ്വര്‍ണ്ണമായി സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ കൂടെ വിവിധ റിയല്‍ എസ്റ്റേറ്റ്, വസ്തുവകകള്‍, സ്റ്റോക്ക്, ഷയര്‍, എന്നിവയുടെ മൂല്യം കൂടി ചേര്‍ത്താല്‍ ഉള്ള സ്വത്തിന്റെ മൂല്യം ഒരു മനുഷ്യന്റെ സാമാന്യ ബുധിക്കു സങ്കല്‍പ്പിക്കാവുന്നതിനും അതീതമാണ്.
അങ്ങനെ നോക്കിയാല്‍ ആവ്രൊ മന്‍ഹാട്ടന്‍ പറഞ്ഞതുപോലെ "ലോകത്തിലെ എറ്റവും വലിയ സാമ്പത്തിക ശക്തി, സമ്പാദ്യ ശക്തി, വസ്തു ഉടമ എന്നിവ കത്തോലിക്കാസഭയാണ്. ഭൂഗൊളത്തിലുള്ള ഏത് രാജ്യം, ബാങ്ക്, വ്യവസായ സ്ഥാപനം, റ്റ്രസ്റ്റ്, എന്നിവയയുടെ മൊത്തം സമ്പാദ്യത്തെ കത്തോലിക്കാസഭ അതിന്റെ കയ്യിലുള്ള മെറ്റീരിയല്‍ പൊസഷന്‍ ഒന്നു കൊണ്ട് മാത്രം മറികടക്കും." അപ്പോള്‍ പിന്നെ വസ്തുവകകള്‍, കെട്ടിടങ്ങള്‍, സ്റ്റൊക്ക്, ഷയര്‍ എന്നിവയുടെ മൂല്യം കൂടി ചേര്‍ന്നാലോ??
ഒരു തരത്തില്‍ ചിന്തിച്ചാല്‍, വഴിയരികില്‍ കിടക്കുന്ന ഒരു പാവപ്പെട്ട മനുഷ്യന്റെ തലയില്‍ കൈ വെച്ചു, ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍, അതായത് മാര്‍പ്പാപ്പ "ദൈവം അനുഗ്രഹിക്കട്ടെ" എന്നും പറഞ്ഞ്, അവനെ വഴിയരികില്‍ ഉപേക്ഷിച്ചു നടന്നകലുന്നതിലും വലിയ എന്തു ഹിപ്പൊക്രസിയാണ് ലോകത്തില്‍ ഉള്ളത്?
അടുത്ത ഭാഗം: വിദ്യാഭ്യാസവും കത്തോലിക്കാസഭയും.

Monday, June 23, 2008
വനനിരീക്ഷണം
ഒത്തിരി വന്യജീവികള്‍ ഉള്ള ഈ ബ്ലോഗാന്തരങ്ങളിലേയ്ക്ക്, പിഴക്കാത്ത ഉന്നവും, പൊട്ടുന്ന തോക്കും, ഒടുങ്ങാത്ത ഉണ്ടകളുമായി ഇതാ ശിക്കാരി ശംഭു..!! അനുഗ്രഹിക്കൂ, ആശിര്‍വദിക്കൂ..!!
ശംഭുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ.. കാരണം ശംഭു ഒരു സംഭവമാാാാ....!!!

Subscribe to:
Posts (Atom)