മംഗളത്തില്‍ വന്ന വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു.
http://mangalam.com/index.php?page=detail&nid=101457
"കൊച്ചി: തെരഞ്ഞെടുപ്പ് വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേര് ഉറപ്പാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നു കത്തോലിക്കാ സഭയുടെ ആഹ്വാനം. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്കു പ്രതികൂലമായി വരാന്‍ സാധ്യതയുണ്ടെന്നു കരുതുന്ന വോട്ടര്‍മാരുടെ പേരുകള്‍ വോട്ടേഴ്‌സ് ലിസ്‌റ്റില്‍ നിന്നു നീക്കം ചെയ്യാനും കള്ളവോട്ട് ചെയ്യാനും ശ്രമിക്കാമെന്നതിനാല്‍ വേണ്ട മുന്‍കരുതലെടുക്കണമെന്നു ഇടയലേഖനത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുന്നറിയിപ്പു നല്‍കുന്നു.
ആസന്നമായ തെരഞ്ഞെടുപ്പില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശവും സംരക്ഷിക്കുമെന്നുറപ്പുള്ളവരെ വേണം തെരഞ്ഞെടുക്കാന്‍. നീതിയും ധര്‍മവും നോക്കാതെ, ലക്ഷ്യംനേടാന്‍ ഏതുമാര്‍ഗവും സ്വീകരിക്കുന്നവര്‍ ഭരണചക്രം തിരിക്കാനിടവരുന്നത് അപകടകരമാണ്. വൈദികരുടെയും കന്യാസ്‌ത്രീമാരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും വോട്ടുകള്‍ നഷ്‌ടപ്പെട്ട അനുഭവങ്ങള്‍ ഇത്തവണ ഉണ്ടാകരുത്.
നിസാരമായ അസൗകര്യങ്ങളുടെ പേരില്‍ ആരും വോട്ടു ചെയ്യാതിരിക്കരുതെന്നും അവസാന നിമിഷത്തേക്കു മാറ്റിവയ്‌ക്കാതെ വോട്ടെടുപ്പു ദിനത്തില്‍ കഴിയുന്നതും നേരത്തെതന്നെ വോട്ടു രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. പള്ളികളില്‍ ഇടയലേഖനം നാളെ വായിക്കണമെന്നാണ് നിര്‍ദേശം."
---------------------------------
മുന്‍പൊരിക്കല്‍ ഞാന്‍ ഒരു കമന്റായി പറഞ്ഞ കാര്യം ഒന്നൂടെ പറയാന്‍ ആഗ്രഹിക്കുന്നു. "ഇന്ന് കേരളത്തില്‍ എന്നല്ല, ഇന്‍ഡ്യയില്‍ തന്നെ ഇത്രയും സ്വാധീനശേഷി ചെലുത്താന്‍ (വോട്ട് ബാങ്ക് കാട്ടി) കഴിവുള്ള ആരും, ക്രൈസ്തവസഭ അല്ലാതെ, ഇല്ലെന്ന് അറിയാവുന്നതെയുള്ളു. വിമോചന സമരകാലത്ത് സഭ അതു തെളിയിച്ചതല്ലേ..?? ഒരു സര്‍ക്കാരിനെ പിരിച്ചു വിടാന്‍ തക്ക സ്വാധീനം അന്ന് സഭക്കു ആദര്‍ശധീരനായ നെഹ്രുവില്‍ ചെലുത്താന്‍ കഴിയുമായിരുന്നെങ്കില്‍, ഇന്ന് ആ സ്വാധീനം എത്രമാത്രം വിപുലപ്പെട്ടുകാണും?"
പറഞ്ഞ് നാക്കെടുക്കുന്നതിനു മുന്‍പേ ഇങ്ങനെ ഒരു ഇടയലേഖനം വരുമെന്ന് ശംഭു സ്വപ്നത്തിന്‍പ്പോലും വിചാരിച്ചില്ല. പണ്ട്, ഇതുപോലത്തെ ഇടയലേഖനം ഇറക്കിയല്ലായിരുന്നോ നെഹ്രുവിനെ പേടിപ്പിച്ചത്. വാസ്തവത്തില്‍ പേടിച്ചത് ഇന്ദിര ആയിരുന്നെങ്കിലും..!!
ഇനി എന്റെ ചിന്താധാരയിലേക്ക്. ക്രൈസ്തവസഭയിലെ ഒരു മെത്രാനായ പെരുന്തോട്ടം എന്തധികാരത്തിലാണ് സഭയിലെ അജഗണത്തോട് എങ്ങനെ വോട്ട് ചെയ്യണം എന്നു പറയുന്നത്? ഇന്ത്യന്‍ ഭരണഘടനയെപ്പറ്റിപ്പറഞ്ഞ വെ(ബി)ഷപ്പ് എന്തുകൊണ്ട് ഭരണഘടന "സമ്മതിദാനാവകാശം ഓരോ പൗരന്റെയും മൗലികാവകാശം ആണ്. അതിന്മേല്‍ ഒരുവിധവുമുള്ള സ്വാധീനവും, സമ്മര്‍ദ്ദവും ചെലുത്താന്‍ മറ്റാര്‍ക്കും അവകാശമില്ല" എന്നു പറയുന്ന ഭാഗം വിഴുങ്ങിക്കളയുന്നു? അല്ലെങ്കിലും ഈ അത്യാഗ്രഹികളായ വെഷപ്പുമാര്‍ക്ക് എന്തും "മൊത്തമായി വിഴുങ്ങിയല്ലേ" (കട്: ജഗതി) ശീലമുള്ളു.
ന്യൂനപക്ഷ അവകാശം സംരക്ഷിക്കുന്നവര്‍ക്കേ വോട്ട് കൊടുക്കാവൂ എന്ന്. ഞാന്‍ ചോദിക്കട്ടേ..??
1. പതിനാറു വര്‍ഷമായി സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ കണ്ടുപിടിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്ത സഭക്ക് ന്യൂനപക്ഷ അവകാശത്തെപ്പറ്റി പറയാന്‍ എന്തവകാശം?
2. കേരളത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി മുന്‍ മുഖ്യന്‍ അന്തോനീസു പുണ്യാളന്‍ നേതൃത്വത്തില്‍ കൊണ്ടുവന്ന സ്വാശ്രയ നിയമത്തില്‍നിന്നും എന്‍.ഒ.സി. കിട്ടുവാനായി ആദ്യം കള്ളം പറഞ്ഞ്, 50% സീറ്റ് മെറിറ്റില്‍ എന്നു സമ്മതിച്ച്, കോളേജിനു അനുവാദം കിട്ടിക്കഴിഞ്ഞ് "മദ്ധ്യാംഗുലി അധരപടു ചഷും, ചഷും..!!" (അതായത് മൂഞ്ചിക്കോളാന്‍) പറഞ്ഞ് അജഗണത്തെ കുരങ്ങുകളിപ്പിച്ച സഭാനെതൃത്വത്തിന് ന്യൂനപക്ഷവിരോധികള്‍ എന്ന പേരല്ലേ കൂടുതലും ചേരുക?
3. കേരളത്തിലെ അറുപത് ശതമാനത്തിലധികം ആശുപത്രികള്‍ നടത്തി, ജനങ്ങളെ പിഴിഞ്ഞ് നേടുന്ന കോടികളില്‍ നിന്നും സാമ്പത്തികലാഭമില്ലാത്ത മിഷന്‍ ആശുപത്രിയാണെന്ന് കള്ളം പറഞ്ഞ് ഒറ്റപ്പൈസ നികുതിയടക്കതെ, സൗജന്യ വെള്ളവും, വൈദ്യുതിയും പോലും ന്യൂനപക്ഷവും, ഭൂരിപക്ഷവും അടങ്ങുന്ന പൊതുജനത്തിന്റെ മുതുകില്‍ കെട്ടിവെച്ചിട്ട് ഇനിയെന്തോന്ന് ന്യൂനപക്ഷാവകാശ സംരക്ഷണമാണ് സഭക്ക് വേണ്ടത്?
4. ന്യൂനപക്ഷത്തിലെ സംവരണ വിഭാഗമായ ലത്തീന്‍ കത്തോലിക്കരുടെ (മറ്റു കത്തോലിക്കര്‍ "മരയ്ക്കാന്മാര്‍" എന്നു പറയുന്ന) പിച്ചക്കാശടിച്ചു മാറ്റി സ്വന്തം "ദത്തുപുത്രിക്ക്" സ്കോഡ കാര്‍ ബുക്ക് ചെയ്തതും ഒരു "മാ(മൈ അല്ല..!!)ര്‍ തട്ടുങ്കല്‍" ഇപ്പൊഴും സഭയിലെ വെഷപ്പായിരിക്കുന്നില്ലേ? ഇതും ന്യൂനപക്ഷാവകാശത്തിന്റെ എന്തു പരിധിയില്‍ വരും?
5. "സര്‍വ്വശക്തനും, പിതാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു" എന്നു വി.കുര്‍ബാന മധ്യേ വിശ്വാസികള്‍ക്ക് ചൊല്ലിക്കൊടുത്തിട്ട് ആ ഏകദൈവത്തിന്റെ പേരില്‍ മെത്രാന്‍ കക്ഷിയും, ബാവ കക്ഷിയും ആയിത്തിരിഞ്ഞ്, നടുറൊഡില്‍ അടി നടത്തി, പൊതുമുതല്‍ നശിപ്പിച്ച് പൊതുജനത്തെ പീഡിപ്പിക്കുന്ന നിങ്ങളൊക്കെ എന്തവകാശത്തിന്റെ പേരിലാണ് ന്യൂനപക്ഷ സംരക്ഷണം ആവശ്യപ്പെടുന്നത്.
ഇപ്പോല്‍ ഇത്രയും മതി, ഇല്ലെങ്കില്‍ കാളമൂത്രം പോലെ ഈ പോസ്റ്റ് നീണ്ട്, മെത്രാന്മാരുടെ ഇടയലേഖനം പോലെ പരമബോറായിപ്പോകും..!
ഇതില്‍ ഒരു ചോദ്യത്തിനെങ്കിലും സത്യസന്ധമായി, വിശ്വാസികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ (അതായത് കര്‍ത്താവിന്റെ രക്ഷാകരപദ്ധതി അനന്തവും, അജ്ഞാതവും ആകുന്നു. അത് മനുഷ്യമനസ്സുകള്‍ക്ക് ദുര്‍ഗ്രാഹ്യമാണ് എന്നൊക്കെപ്പറയാതെ, മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍) ഒരു ഇടയലേഖനത്തിലൂടെ മറുപടി തരാന്‍ ഇപ്പറഞ്ഞ പെരുന്തോട്ടത്തിനോ, ഇളംന്തോട്ടത്തിനോ പറ്റുമോ..??
Subscribe to:
Post Comments (Atom)
7 comments:
ശംഭു ഒന്നൂടെ നോക്കട്ടെ, മുയലു ചാകുമോ എന്ന്..!! ഹി ഹി ഹി.
ശംഭൂ, വെടി കൊണ്ടാലും ചത്താലും മുയല്‍ കട്ടുതീറ്റ നിറുത്തുമെന്ന് തോന്നുന്നില്ല. വെടി നിറുത്തലാകുമ്പോള്‍ വീണ്ടും ഇറങ്ങും. എന്തായാലും വെടി നിര്‍ത്തേണ്ട. ആശംസകള്‍
:)
നാട്ടിന്‍പുറത്ത് ഒരു ചൊല്ലുണ്ട്. ഉള്ളവര്‍ കത്തോലിക്കര്‍.........
ഇല്ലാത്തവര്‍ പോയി..........:)
കേരളത്തിലെ ആദിവാസികള്‍ ന്യൂനപക്ഷമോ ഭൂരിപക്ഷമോ...........?
തിരുവല്ലാക്കാരാാാ.. ശരിയാ..!! ആകെ നാറി എന്നു പറഞ്ഞാ മതിയല്ലോ..??
പാമരാാ.. :)
മാറുന്ന മലയാളി.., ഹി ഹി, വളരെ ശരിയാാ..!!
ബൈജു, സംശയമെന്ത്? അവര്‍ ഭൂരിപക്ഷ സമൂഹത്തിലെ ഒരു വിഭാഗമാണ്. സംവരണം ഒക്കെ കണ്ടേക്കാം, പക്ഷെ അവര്‍ മതഭൂരിപക്ഷത്തോടൊപ്പം നില്‍ക്കുന്ന സമൂഹമാണ്. അതാണല്ലോ നമ്മുടെ സമൂഹഘടന...!!!
ഇവറ്‍ ക്നാനായ കത്തോലിക്കര്‍ എന്ന ചെറിയ വിഭാഗമല്ലെ? അത്റവലിയ ഒരു വോട്ട് ബാങ്ക് ഇവറ്‍ക്കുണ്ടോ?അവരുടേതായി വരുന്ന ചെറിയ ഇടയലേഖനവും മറ്റും പറ്‍വതീകരിക്കുന്നത് മാധ്യമങ്ങള്‍ അല്ലെ?
Post a Comment