ഇന്ന് അറിയാതെയാണെങ്കിലും തനിനിറം പുറത്തിറക്കി, കേരളത്തിന്റെ ശാപമായ മുഖ്യന്‍ അച്യുതാനന്തന്‍. രാജ്യത്തിനു വേണ്ടി ജീവന്‍ ബലി കഴിച്ച സന്ദീപിനെപ്പറ്റി - "അത് സന്ദീപിന്റെ വീടല്ലായിരുന്നെങ്കില്‍ ഒരു പട്ടിയെങ്കിലും അങ്ങോട്ടു തിരിഞ്ഞുനോക്കുമായിരുന്നോ?" എന്ന പ്രസ്ഥാവന വഴി ഓരോ കേരളീയനേയും അപമാനിച്ചിരിക്കുകയാണ് അച്യുതാനന്തന്‍. മരിച്ചാലും, ഇല്ലെങ്കിലും ഇന്‍ഡ്യയിലെ ഒരു ബില്യണിലധികം വരുന്ന ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള ഏതൊരു ജവാന്റെ ഭവനവും എന്തുകൊണ്ടും വേലിക്കകത്ത് വീടിനെക്കാളും മഹത്തരമാണ്. അതുകൊണ്ടാണ് മി. അച്യുതാനന്തന്‍, നിങ്ങളുടെ വേലിക്കകത്ത് ഭവനത്തില്‍ കയറാന്‍ മടിക്കുന്ന നായ്ക്കള്‍ ബഹുമാനപുരസ്സരം സന്ദീപിന്റെ വീട്ടില്‍ കയറുന്നത്.
മേജര്‍ സന്ദീപിന്റെ വസതി സന്ദര്‍ശിച്ചത് തന്നെ വെറും രാഷ്ട്രീയ നാടകമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു. ശവദാഹവും കഴിഞ്ഞ്, ചിതയിലെ തീയും കെട്ടതിനു ശേഷം ആര്‍ക്കാണ്ടും വേണ്ടി ഓക്കാനിക്കുന്നപോലെ പോളിറ്റില്‍ കൊണ്ടുപോയി ബ്യൂറിച്ചിട്ടു വന്ന നേതാക്കന്മാരുടെ ഉദ്ദേശ്ശശുദ്ധി ചോദ്യം ചെയ്തതില്‍ എന്താണ് തെറ്റ്? ഒരു വീര ജവാന്റെ പിതാവായ മി. ഉണ്ണികൃഷ്ണന്‍ അത് അച്യുതാനന്തന്റെയും, കോടിയേരിയുടെയും മുഖത്ത് നോക്കി ആ സത്യം വിളിച്ചു പറഞ്ഞതില്‍ അസഹിഷ്ണുതപൂണ്ട് ആ വീരജവന്റെ കുടുംബത്തെ പട്ടി പോലും തിരിഞ്ഞു നോക്കില്ല എന്നു പറയുക വഴി മുഴുവന്‍ കേരളീയരുടെയും ആത്മാഭിമാനത്തെയും, ദേശസ്നേഹത്തെയും ചോദ്യം ചെയ്തിരിക്കുകയാണ് കേരളത്തിന്റെ അപമാനമായ മുഖ്യന്‍.
തന്നെ അധികാരത്തിലേറ്റിയത് ജനങ്ങളാണെന്ന സത്യം ഇനിയും അച്യുതാനന്തന്‍ മനസ്സിലാക്കാനിരിക്കുന്നതേയുള്ളു. തനിക്ക് വോട്ട് തന്ന്, കീ ജെയ് വിളിച്ച് അധികാരത്തിലേറ്റിയ ജനത്തോട് ഇങ്ങനെ പ്രതികരിക്കാന്‍ അച്യുതാനന്തനു എങ്ങനെ ധൈര്യം വന്നു? വെറുതെയാണോ അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വോട്ടും തെണ്ടി പൊതുജനമാകുന്ന ഞങ്ങളുടെ അടുത്ത് നാണംകെട്ട് നിങ്ങള്‍ വരുന്നത്? അതിന്റെയിടയില്‍ എങ്ങാനും വന്നുപോയാല്‍ ജനം കുറ്റിക്ക് നോക്കി പൊട്ടിച്ചാലോ എന്ന പേടി കാണും.
പിന്നെ എന്റെ അഭിപ്രായത്തില്‍ പട്ടി അച്യുതാനന്തനെക്കാളും ബഹുമാന്യ ജന്തുവാണ്. മുംബയിലേ തീവ്രവാദികള്‍ക്കെതിരേയുള്ള ഓപ്പറേഷനില്‍ ജീവന്‍ പണയം വെച്ചു നാഷണല്‍ സെക്യുരിറ്റി ഗാര്‍ഡ്‌സ്സിന്റെ ലാബ്രഡാര്‍ നായ്ക്കള്‍ പങ്കെടുത്തത് നമ്മള്‍ പത്രങ്ങളില്‍ നിന്നും വായിച്ചതാണല്ലോ. ആ പട്ടികള്‍ക്കു കഴിഞ്ഞതിനുപോലും കഴിയാത്ത മി. അച്യുതാനന്തന്‍, പോയി തൂങ്ങി ചത്തുകൂടെ?? മി. അച്യുതാനന്തന്‍, നിങ്ങള്‍ അധികാരത്തില്‍ വരണം എന്ന് ആഗ്രഹിച്ച ഒരു വ്യക്തിയായിപ്പോയതില്‍ ഞാന്‍ ഇന്ന് ലജ്ജിക്കുന്നു. എന്റെ ഒരു വോട്ട് ഞാന്‍ സി.പി.എമ്മിനു നല്‍കിയതില്‍ ഞാന്‍ മേജര്‍ സന്ദീപിന്റെ മാതാപിതാക്കളോടും, ആ വീരജവാന്റെ ആത്മാവിനോടും മാപ്പപേക്ഷിക്കുന്നു.
പിന്നെ മുഖ്യാ, ഒരു ചോദ്യം. പട്ടി പോലും പോകാത്തിടത്ത് നിങ്ങള്‍ എന്തിനാ അപ്പക്കഷണവും മണത്ത് പോകുന്ന തെരുവുനായെപ്പോലെ പോയത്? നിങ്ങളുടെ ആ പൊറോട്ടുനാടകം അങ്ങനത്തെ ചിത്രമല്ലേ വരച്ചു കാട്ടുന്നത്? പ്രിയപ്പെട്ട നായ്ക്കളേ, നിങ്ങളോടുള്ള എല്ലാ ബഹുമാനവും നിലനിറുത്തിക്കൊണ്ടാണ് ഞാന്‍ ഇങ്ങനെ ചോദിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകളുടെ, വിവരങ്ങളുടെ ശേഖരത്തിനായി ഇവിടെ സന്ദര്‍ശ്ശിക്കുക.
Subscribe to:
Post Comments (Atom)
19 comments:
അച്യുതാനന്തന്റെ "പട്ടി" കമന്റ്. വായിക്കൂ..!!
"സന്ദീപിന്റെ ഭവനം പട്ടികള്‍ പോലും തിരിഞ്ഞു നോക്കില്ല എന്ന പ്രസ്ഥാവന വഴി ഓരോ കേരളീയനേയും അപമാനിച്ചിരിക്കുകയാണ് അച്യുതാനന്തന്‍."
ശികാരി ഈ പോസ്റ്റ് അച്ചുതാനന്ദന്‍ കാണണ്ട, മാന നഷ്ടകേസ് കൊടുത്താല്‍ കുടുങ്ങിയത് തന്നെ...
അച്യുതാനന്ദന്‍ പറഞ്ഞത് സന്ദീപ് അല്ലായിരുന്നുവെങ്കില്‍ ആ വീട്ടില്‍... എന്നാണ് അല്ലാതെ സന്ദീപിന്റെ വീട്ടിലല്ല... തെറ്റ് തിരുത്തുമെന്ന് കരുതുന്നു....
മന:ശാസ്ത്രജ്ഞന്മാര്‍ മറുപടി പറയട്ടെ, ഈ CPM വിരോധം ഒരുതരം മനോരോഗമാണോ? അച്യുതാനന്ദന്‍ പറഞ്ഞതു സ്വന്തം മനോവൈകൃതം അനുസരിച്ച് മാറ്റി പറഞ്ഞ ശേഷം അതിന്റെ കുറ്റം അച്ചുതാനന്ദന് ചാര്തിക്കൊടുക്കുക! ഉപയോഗിക്കാവുന്നതില്‍ വെച്ചു ഏറ്റവും മോശം ഭാഷ ഉപയോഗിക്കുക!
എന്ത് തരം മനോരോഗമാണിത്?
മനോജേ, ചൂണ്ടിക്കാണിച്ച പിശക് തിരുത്തിയിട്ടുണ്ട്. ഞാന്‍ മനോരമ വാര്‍ത്ത അടിസ്ഥാനമാക്കി എഴുതിയതാണ്. ആ വാര്‍ത്ത ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ഇല്ല. അതിനു പകരം ഞാന്‍ തിരുത്ത് മംഗളം പത്രത്തെ അടിസ്ഥാനമാക്കി കൊടുക്കുന്നു.
"അച്യുതാനന്ദന്‍ പറഞ്ഞത് സന്ദീപ് അല്ലായിരുന്നുവെങ്കില്‍ ആ വീട്ടില്‍... എന്നാണ് അല്ലാതെ സന്ദീപിന്റെ വീട്ടിലല്ല". എന്നിരുന്നാലും, സന്ദീപല്ലാത്ത വേറൊരു പട്ടാളക്കാരന്റെ വീട്ടില്‍ അപ്പോള്‍ പട്ടി പോലും പോകില്ലാ എന്നും അര്‍ഥമില്ലേ..??
രാജേഷേ, എന്തു രോഗമായാലും, എന്റെ വാദഗതി ഇത്രയേ ഒള്ളൂ. രാജ്യത്തിനു വേണ്ടി സേവനം നടത്തുന്ന വേറൊരു സൈനികനായിരുന്നെങ്കില്‍ (സന്ദീപല്ലാത്ത മറ്റൊരാള്‍), അയാളുടെ ഭവനത്തില്‍ പട്ടി പോകുമോ എന്നും അച്യുതാനന്തന്‍ ചോദിച്ചതിനു അര്‍ഥമില്ലേ..?? പിന്നെ വി.എസ്. മുക്കിയതോ, മുക്കാത്തതോ ആയ മന്ത്രി ആയിക്കോള്ളട്ടേ, ഒരു ജനപ്രതിനിധി (പരത്തിപ്പറഞ്ഞാല്‍ ഒരു സംസ്ഥാനപ്രതിനിധി) എന്ന നിലയില്‍ അങ്ങനെ പറയാന്‍ എന്തവകാശം.
മാത്രഭൂമിയില്‍ വന്ന വാര്‍ത്ത.
http://www.mathrubhumi.com/php/newsFrm.php?news_id=1268049&n_type=NE&category_id=3&Farc=
"തിരുവനന്തപുരം: ഭീകരര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണിക്കൃഷ്‌ണന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച് ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചത് വിവാദമാകുന്നു. 'ടൈംസ് നൗ' എന്ന ചാനലിന് ബാംഗ്ലൂരില്‍ നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്:
''കര്‍ണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും ഒന്നിച്ച് പോകാമെന്ന് നേരത്തേ കരാറുണ്ടാക്കിയിരുന്നോ? വീരമൃത്യു വരിച്ച സന്ദീപിന്റെ വീട് അല്ലായിരുന്നുവെങ്കില്‍ ഒരു പട്ടിപോലും അവിടെ പോകില്ലായിരുന്നു. ഒരു പട്ടാളക്കാരന്റെ അച്ഛന്‍ കാണിക്കേണ്ട മര്യാദ സന്ദീപിന്റെ പിതാവ് കാണിച്ചില്ല''-വി.എസ്. പറഞ്ഞു.
കേരള രാഷ്ട്രീയനേതാക്കള്‍ ആരും തന്നെ സന്ദര്‍ശിക്കേണ്ടെന്ന് നേരത്തേ താന്‍ പറഞ്ഞിരുന്നതായി 'ടൈംസ് നൗ'വിനോട് സന്ദീപിന്റെ അച്ഛന്‍ ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. അവര്‍ വരുന്നില്ലെന്ന് പറഞ്ഞു. പിന്നീട് വീണ്ടും വരുന്നതു കണ്ടപ്പോഴാണ് ഞാന്‍ ഇങ്ങനെ പ്രതികരിച്ചത് -ഉണ്ണിക്കൃഷ്‌ണന്‍ പറഞ്ഞു."
മംഗളത്തില്‍ വന്ന വാര്‍ത്ത.
http://mangalam.com/index.php?page=detail&nid=100108
"വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്‌ണന്റെ വീട്ടില്‍ അനവസരത്തില്‍ 'ഇടിച്ചുകയറി' അനുശോചിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്‍ വീണ്ടും വിവാദത്തിന്റെ വെടി മുഴക്കി.
സന്ദീപിന്റെ വീടല്ലായിരുന്നെങ്കില്‍ ഒരു പട്ടിയും തിരിഞ്ഞ് നോക്കില്ലായിരുന്നു:വി.എസ്.
''അദ്ദേഹം (സന്ദീപിന്റെ പിതാവ്) പറയുന്നത് കേരളാ മുഖ്യമന്ത്രി വന്നില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി രാവിലെതന്നെ വന്നെന്നുമാണ്...കേരളം അവഗണിച്ചെന്നും. കേരളാ മുഖ്യമന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയും ഒരുമിച്ച് അവിടെച്ചെല്ലണമെന്നു നിയമമുണ്ടോ? അത് സന്ദീപിന്റെ വീടല്ലായിരുന്നെങ്കില്‍ ഒരു പട്ടിയെങ്കിലും അങ്ങോട്ടു തിരിഞ്ഞുനോക്കുമായിരുന്നോ? അത് സന്ദീപിന്റെ കുടുംബമാണ്. സന്ദീപിന്റെ പിതാവ്, മാതാവ്, കുടുംബം, അവരോടുള്ള ഞങ്ങളുടെ അറ്റാച്‌മെന്റ് കൊണ്ടാണു പോയത്. ഒരു സൈനികന്റെ പിതാവിന് അതു മനസിലാക്കാന്‍ കഴിയേണ്ടതല്ലേ?''
വരരുതെന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി നുഴഞ്ഞുകയറി: ഉണ്ണിക്കൃഷ്‌ണന്‍
''മാധ്യമങ്ങളില്‍ കണ്ടതോടെ പല ഭാഗത്തുനിന്നുള്ള സമ്മര്‍ദഫലമായാണ് അവര്‍ വന്നത്. എനിക്കതു വളരെ മോശമായാണു തോന്നിയത്. സമ്മര്‍ദത്തിനു വഴങ്ങി എന്തെങ്കിലും ചെയ്യുന്നത് സന്ദീപ് ഇഷ്‌ടപ്പെട്ടിരുന്നില്ല. ഞാന്‍ അവന്റെ അച്‌ഛനാണ്. അതുകൊണ്ടു ഞാന്‍ അവരെ വരാന്‍ അനുവദിച്ചില്ല. അവര്‍ വരില്ലെന്നാണു പോലീസ് എനിക്ക് ഉറപ്പുതന്നത്. വരരുതെന്നു പറഞ്ഞിട്ടും അവര്‍ വീണ്ടും വരുന്നതു കണ്ടപ്പോഴാണു ഞാന്‍ ക്ഷുഭിതനായി പെരുമാറിയത്. എന്റെ മാനസികാവസ്‌ഥ അതായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പെരുമാറിയത്. എന്നാല്‍ മുഖ്യമന്തി വീട്ടില്‍ നുഴഞ്ഞുകയറുകയായിരുന്നു. ആരോ അദ്ദേഹത്തെ വീടിനുള്ളില്‍ എത്തിച്ചു. ഞാനപ്പോള്‍ വിക്ഷുബ്‌ധമായ മാനസികാവസ്‌ഥയിലായിരുന്നു. സന്ദീപ് ഒരു പ്രദേശത്തുകാരനല്ല, ഒരു രാജ്യക്കാരന്‍ പോലുമല്ല, അവനൊരു ആഗോളവ്യക്‌തിത്വമായിരുന്നു" ".
നുഴഞ്ഞു കയറാന്‍ അച്യുതാനന്തന്‍ എന്താ പാക്കിസ്ഥാന്‍ കാരനാണോ?
രാഷ്ട്രീയക്കാരന്‍ എന്ത് തോന്ന്യാസം പറഞ്ഞാലും ആട്ടിയാലും അതിനെയൊക്കെ പിന്താങ്ങാനും കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും കുറച്ച് പേര്‍...രാഷ്ട്രീയത്തിനതീതമായി മനുഷ്യത്വം എന്ന ഒരു സംഭവമില്ലെ? (ഓ ഞാന്‍ മറന്നു. രാഷ്ട്രീയക്കാര്‍ക്ക് മനുഷ്യത്വം പാടില്ലല്ലോ...നിങ്ങള്‍ ഓശാന പാടല്‍ തുടരുക)
മുംബൈയിലെ ഭീകരാക്രമണവും കഴിഞ്ഞു.ഇതു ബാക്കി വയ്ക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്.കൊട്ടിഘോഷിയ്ക്കപ്പെടുന്ന നമ്മൂടെ രഹസ്യാന്വേഷണ വിഭാഗം എവിടെ യായിരുന്നു? നവ.22 നു പുറപ്പെട്ട് ഭാരതത്തിന്റെ സമുദ്രാതിർത്തി കടന്ന് മുംബൈ വരെ സഞ്ചരിച്ചെത്തുമ്പോൾ നമ്മുടെ നാവിക സേനയും തീരദേശ സംരക്ഷണ സേനയും ഉറങ്ങുകയായിരുന്നോ?മുംബൈയിൽ ദുർഘടമായ പാതകളുടെ വിന്യാസം രാത്രി സമയത്ത് ഇത്ര കൃത്യമായി അറിയാൻ ഭീകരർക്ക് എങ്ങനെ സാധിച്ചു?നമ്മെ പ്പോലുള്ള ഒരു സാധാരണക്കാരനെ അസമയത്ത് “ഗേറ്റ് വേ ഓഫ് ഇൻഡ്യയു”ടെ പരിസരത്തു കണ്ടാൽ നൂറു ചോദ്യങ്ങൾ ഉതിർക്കുന്ന പോലീസുകാർ എവിടെ പോയിരുന്നു?ഒരു നല്ല ബുള്ളറ്റ് പ്രൂഫ് വാഹനമോ യൂണിഫോമോ ഇല്ലാതെ സ്വന്തം ജോലി ചെയ്യാൻ വിധിയ്ക്കപ്പെട്ട ഹേമന്ത് കർക്കറയുടേയും വിജയ സലാസ്കറുടെയും മരണത്തിനു ആരാണ് ഉത്തരവാദി?ഇത്തരം ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങൾ മുന്നിലുള്ളപ്പോളാണ് അതിൽ നിന്നൊക്കെ ശ്രദ്ധ തിരിയ്ക്കാനായി കേരളാ സർക്കാർ സന്ദീപ് ഉണ്ണികൃഷ്ണനോടു മഹാപരാധം ചെയ്തു എന്ന മട്ടിൽ പ്രചരണം നടക്കുന്നത്.തികച്ചും അല്പത്തരം എന്നല്ലാതെ എന്ത് പറയാൻ?ഇന്നിപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്ന എത്ര പേർ കാർഗിലിലും മറ്റനവധി പോരാട്ടങ്ങളിലും മരിച്ചവരെ ഓർമ്മിയ്ക്കുന്നു? യഥാർത്ഥ പ്രശനങ്ങളിൽ നിന്നു ഒളിച്ചോടാനുള്ള ഒരു ആസൂത്രിതമായ ശ്രമം ആണിവിടെ നടക്കുന്നത്.സന്ദീപ് ഉണ്ണികൃഷ്ണൻ ധീരനായ ജവാൻ ആയിരുന്നു.സന്ദീപ് മാത്രമല്ല മുംബൈ ഓപ്പറേഷനിൽ മലയാളി ആയി ഉണ്ടായിരുന്നത്.ഇരുനൂറ്റി അൻപതോളം ഉണ്ടായിരുന്ന കമാൻഡോകളിൽ നാല്പതു പേരും മലയാളികൾ തന്നെ ആയിരുന്നു.അതായത് ഏതാണ്ട് 16% പേർ.അവരും ധീരന്മാർ തന്നെ.സന്ദീപിന്റെ പിതാവിന്റെ പ്രതികരണം ഒറ്റ മകൻ നഷ്ടമായ വേദനയിൽ നിന്നുണ്ടായതാണെന്ന് കരുതിയാൽ മതി.പോരാടി മരിച്ച ഒരു ജവാന്റെ വീട് എന്ന പരിഗണന അതു അർഹിയ്ക്കുന്നു.അല്ലാത്ത പക്ഷം ഒരു പക്ഷേ അവിടെ ആരും തിരിഞ്ഞു നോക്കുക പോലും ഇല്ലായിരുന്നു എന്നത് ഒരു സത്യം അല്ലേ സുഹൃത്തേ?ആ ഒരു പരിഗണന കൊണ്ടു മാത്രം സന്ദീപിന്റെ പിതാവിന്റെ വികാരാവേശം നമുക്കു ക്ഷമിയ്ക്കാം.അല്ലാതെ മരണ വീട്ടിൽ അനുശോചനം അറിയിയ്ക്കാനെത്തുന്നവരെ ആട്ടിപ്പായിയ്ക്കുന്നത് ഏതു തരം സംസ്കാരം ആണെന്നു പറഞ്ഞാലും!!!!!ആദ്യമായി യുദ്ധത്തിൽ മരിയ്ക്കുന്ന മലയാളി അല്ല സന്ദീപ്..ഇതിനു മുൻപ് എത്രയോ ആൾക്കാർ...അവരുടെ ഒക്കെ കുടുംബം ഇന്നെങ്ങനെ ജീവിയ്ക്കുന്നു എന്ന് ആരെങ്കിലും അന്വേഷിയ്ക്കാറുണ്ടോ?എന്തിനു പരിക്കേറ്റ് ജീവിതം വഴി മുട്ടിയ എത്രയോ മലയാളി ജവാന്മാരുണ്ട്..അവരോ.....?
വികാരങ്ങളെ വിചാരങ്ങൾ കീഴ്പ്പെടുത്തട്ടെ..അല്ലാതെ കാള പെറ്റു എന്നു കേൾക്കുമ്പോളെയ്ക്കും കയർ എടുക്കരുതു സുഹ്രൂത്തേ..കുറഞ്ഞ പക്ഷം വി.എസിന്റെ വാക്കുകൾ ടി.വി.യിൽ കണ്ടിട്ടെങ്കിലും വേണമായിരുന്നു ഇത്തരം ഒന്നു എഴുതാൻ....
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം..അല്ലേ????( നരേന്ദ്ര മോഡിയുടെ സഹായം കർക്കറെയുടെ ഭാര്യ നിരസിച്ചപ്പോൾ എന്തു കൊണ്ടാണതെന്നു ഒന്നു വിശകലനം ചെയ്യാൻ നിങ്ങൾക്കു തോന്നിയോ സുഹൃത്തേ???)
ദയവായി നായ്ക്കളെ മനുഷ്യരോടും മന്ത്രിയോടും ഉപമിക്കരുത്. കാരണം നായ്ക്കള്‍ നന്ദിയുള്ളവരും വിശ്വസ്ഥരും ആണ്.നായ്ക്കൾ
എന്ന് ആദ്യം മനസ്സിലാക്കുക.
സുനിൽ കൃഷണന്റെ നിരീക്ഷണം ശരിയാണ്.വീരമൃത്യുവരിച്ചതോ,തെവ്രവാദികളുമായുള്ള പോരാട്ടാത്തിനിടയിൽ ജീവീതം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്തവിധം പരിക്കുപറ്റിയവരോ ആയ ജവാന്മാരെ കുറിച്ച് എത്രപേർ തിരക്കുന്നുണ്ട്.ചുരുങ്ങിയപക്ഷം അവരുടെ അനന്ദരാവകാശികളുടെ അവകാശങ്ങൾ യഥാസമയത്തു നൽകുവാൻ എങ്കിലും ശ്രമിക്കുന്നൂണ്ടോ?
വി.എസ്സ് എന്തൊക്കെ പറഞ്ഞാലും ആ പ്രസ്ഥാവനയിലെ പട്ടി എന്ന പയോഗം അവസരോചിതം അല്ല.വി.എസ്സിനെതിരെ പുണ്യാളൻ എന്ന പ്രയോഗം ഉണ്ടായി എന്ന വാർത്ത്ന്ന്പ്പോൾ മുകുന്ദനെതിരെ പ്രതികരിച്ച അതേ ജനവികാരമിവിടെ തിരിച്ച് ശതഗുണീഭവിച്ച് വരുന്നു.
അച്യുതാനന്റെ “പട്ടി” പ്രയോഗം ഒരു മുഖ്യന്റെ സ്ഥാനത്തിന് യോജിച്ചതായിരുന്നില്ല അദ്ദേഹം സംയമനം പാലിക്കണമായിരുന്നു എന്നു തന്നെയാണ് എന്റെയും അഭിപ്രായം. വീരമ്യത്യു മരിച്ചജവാന്‍ മലയാളി ആണെന്ന് അറിഞ്ഞ നിമിഷം മുതല്‍ നമ്മുടെ മാധ്യമങ്ങള്‍ ഒരു ഭാരതീയജവാന്‍ എന്നതിനേക്കാള്‍ ഒരു മലയാളി ജവാന്‍ എന്നതിലുള്ള പ്രാധാന്യം നമ്മുടെ മുന്നില്‍ തുറന്നുകാട്ടാന്‍ മത്സരിക്കുകയായിരുന്നു. സന്ദീപിന്റെ ഭവനം കര്‍ണ്ണാടകത്തില്‍ ആയതുകൊണ്ടാവും ഒരു ഭാരതീയജവാന്‍ എന്ന പ്രാധാന്യം മാത്രം നല്‍കി നമ്മുടെ രാഷ്ട്രിയ പ്രമുഖന്മാര്‍ കൂടുതല്‍ മുതലക്കണ്ണീര്‍ പൊഴിക്കാന്‍ പോകാഞ്ഞത്. (മറ്റു സംസ്ഥാനങ്ങളുടെ മുഖ്യന്മാര്‍ എല്ലാം അവിടെ പോയിരുന്നില്ലല്ലോ?)
ലേറ്റായി വന്ന മുതലക്കണ്ണീരും കൊണ്ട് സ്വാന്തനിപ്പിക്കാന്‍ പോയ ഈ മുഖ്യനുണ്ടായ അനുഭവം
മനസിലൊതുക്കി പ്രതികരിക്കാന്‍ കഴിയാഞ്ഞത് ഇദ്ദേഹത്തിന്റെ വീഴ്ച തന്നെയാണ്. അത് മാധ്യമങ്ങള്‍ക്കും പ്രതിപാര്‍ട്ടി നേതാക്കന്മാര്‍ക്കും ആഘോഷിക്കാം. ഉള്ളിലൊതുക്കി അഭിനയിക്കാന്‍ കഴിയാത്ത അച്യുതനാന്ദന്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ ചിലര്‍ക്ക് കല്ലുകടിയാണല്ലോ. ഇനിയെങ്കിലും കസേര നിലനിര്‍ത്താന്‍ അദ്ദേഹം മാനസികവികാരം അടക്കിപ്പിടിച്ച് അഭിനയിക്കാന്‍ പഠിക്കട്ടെ.അല്ലെങ്കില്‍ അയാളുടെ ഒഴിപ്പിക്കല്‍ പരിപാടിയും കൊണ്ട് അയാള്‍ ഒഴിഞ്ഞുപോകട്ടെ.
ശിക്കാരിയുടെ പ്രതികരണവും മാധ്യമങ്ങളുടെയും അച്യുതാനന്ദ ശത്രുക്കളുടേതിനൊപ്പം മികവു പുലര്‍ത്തുന്നു. അഭിനന്ദനങ്ങള്‍
This is for the second time. Earlier at the time of another disaster in Mumbai, Kerala govt. sent its chief secretary "to enquire into the safety and security of Malayali's affected by the disaster" and he was snubbed promptly by the Commissioner " we look after all the affected people without descriminating them on the basis of their mothertongue".
If the emotions are subsided we can see one thing:
Ideologically CPM doesnot support nationalism, nor its expressive side of patriotism. EMS has several times stated this in many ocasions.
For two reasons it can not support patriotism;
1. To cultiate the label of of "international labourer Unity" it can not assume a national limitation.
2.To dance to the tunes of Chinese communist party, it cannot respect the Indian rythm, for, unfortunately China is India's enemy.
This is the theretical Marxist perspective. Practical marxist knows that most keralites would not accept disrespect to nationalist ethos. So they bring in the element of "Malayali jawan" died for "Mumbaikar's cause" and patch up the mismatch between theory and practical needs.
This is probably at the back of the mind of Mr. Unnikrishnan.He wouldnot have missed a poster that was all over kerala including in Bepore,where he has his ancestral house- the poster in which Madani and CPM candidates were blessing the voters of Kerala together.
Marxist found comfort in non-acceptance of nationalistic spirits thinking that it would attract "religious minority votes". It even tried to justify its position by spreading through education, "how dangerous can nationalism become".
But at the end who is laughing is Pinarayi. Insults, as the media interpret to have happened, has happened to his enemies_ to VS and to the nationalists.
I bow to Jawans, to those who are dead and to those who are alive too!
"അതുകൊണ്ടാണ് മി. അച്യുതാനന്തന്‍, നിങ്ങളുടെ വേലിക്കകത്ത് ഭവനത്തില്‍ കയറാന്‍ മടിക്കുന്ന നായ്ക്കള്‍ ബഹുമാനപുരസ്സരം സന്ദീപിന്റെ വീട്ടില്‍ കയറുന്നത്."- Parama sathyam
athu pole..raashtreeyakkare naaykkal ennu vilichu naaykkale apamaanikaruthu ennu paranjathum kollam
Manorama News-1:
http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentType=EDITORIAL&contentId=4833648&tabId=14&BV_ID=@@@
Manorama news-2:
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=4834950&tabId=11&contentType=EDITORIAL&BV_ID=@@@
Mathrubhumi News-1:
http://www.mathrubhumi.com/php/newsFrm.php?news_id=1268114&n_type=NE&category_id=3&Farc=
തിരുവനന്തപുരം: മുംബൈയില്‍ ഭീകരര്‍ക്കെതിരെ നടന്ന പോരാട്ടത്തിനിടെ മരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം.
സന്ദീപ് ഉണ്ണികൃഷ്‌ണന്റെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് പറയുക, മുഖ്യമന്ത്രി രാജിവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി., എ.ബി.വി.പി. എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും പ്രതീകാത്മക പ്രകടനങ്ങളുമരങ്ങേറി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം സംസ്ഥാന വൈസ് പ്രസിഡന്റ് എം. മുനീര്‍ ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തിന്റെ മാനം കാക്കാന്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ കുടുംബത്തോടുള്ള പരാമര്‍ശത്തിലൂടെ പൊറുക്കാനാവാത്ത തെറ്റാണ് മുഖ്യമന്ത്രി ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, സംസ്ഥാന ജനറല്‍സെക്രട്ടറി ജോണ്‍ വിനീഷ്യസ് എന്നിവര്‍ പ്രസംഗിച്ചു. ഇതിനുശേഷം മുദ്രാവാക്യം വിളികളോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
ബി.ജെ.പി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ചിത്രം കഴുത്തില്‍ തൂക്കിയ നായയുമായി പ്രകടനം നടത്തി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സി. ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു. സന്ദീപ് ഉണ്ണികൃഷ്‌ണന്റെ കുടുംബത്തോടുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ലോക മലയാളികള്‍ക്ക് അപമാനമാണ്. സദ്ദാം വധിക്കപ്പെട്ടപ്പോള്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ചവര്‍ വീരമൃത്യു വരിച്ച ജവാനോട് സാമാന്യമര്യാദപോലും കാണിച്ചില്ല - ശിവന്‍കുട്ടി പറഞ്ഞു. ജില്ലാ ജനറല്‍സെക്രട്ടറി കരമന ജയന്‍, സംസ്ഥാന സമിതി അംഗം പൂന്തുറ ശ്രീകുമാര്‍, പൂന്തുറ സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ കോലവുമേന്തിക്കൊണ്ടുള്ള എ.ബി.വി.പി. പ്രകടനം സംസ്ഥാന സെക്രട്ടറി ജി.എസ്. മനോജ് ഉദ്‌ഘാടനം ചെയ്‌തു. പ്രതീകാത്മകമായി തൂക്കിലേറ്റിയ കോലത്തില്‍ ചാണകവെള്ളവും തളിച്ചു. നഗരസമിതി അംഗം അരുണ്‍, സുജിത് എന്നിവര്‍ നേതൃത്വം നല്‍കി.
Mathrubhumi News-2:
http://www.mathrubhumi.com/php/newsFrm.php?news_id=1268127&n_type=NE&category_id=3&Farc=
തിരുവനന്തപുരം: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ബാംഗ്ലൂരിലെ വീട് താനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ ഉണ്ണികൃഷ്‌ണന്‍ പ്രകടിപ്പിച്ചത് മകന്‍ നഷ്ടപ്പെട്ട അച്ഛന്റെ വികാരവിക്ഷോഭം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയില്‍ പറഞ്ഞു. ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു കോടിയേരി.
ബാംഗ്ലൂരിലെത്തിയ ഉടന്‍ കര്‍ണാടക ഡി.ജി.പി. അവിടേക്ക് പോകണ്ടായെന്ന് പറഞ്ഞതാണ്. അവിടെ പോകാനാണ് വന്നതെന്ന മറുപടിയെ തുടര്‍ന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണറെ കൂടെ അയച്ചു. ഡെപ്യൂട്ടി കമ്മീഷണറും പോകണ്ട എന്ന് നിര്‍ദ്ദേശിച്ചതാണ്.
വീട്ടില്‍ ചെന്നയുടന്‍ താന്‍ ഒരാളുമായി സംസാരിച്ചുനില്‍ക്കുമ്പോള്‍ സന്ദീപിന്റെ അച്ഛന്‍ ഉണ്ണികൃഷ്‌ണന്‍ വന്ന് തന്നോട് ചിലത്‌സംസാരിച്ചു. മകന്‍ നഷ്ടപ്പെട്ട ഒരച്ഛന്റെ വികാരവിക്ഷോഭമായേ ഇതിനെ കാണുന്നുള്ളൂ. ഇതിനിടയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വീട്ടില്‍ കയറി സന്ദീപിന്റെ അമ്മയെയും മറ്റ് ബന്ധുക്കളെയും കണ്ട് സംസാരിച്ചു-കോടിയേരി പറഞ്ഞു.
സന്ദീപ് ഉണ്ണികൃഷ്‌ണന്‍ നമ്മുടെ അഭിമാനമാണ്. ഈ പ്രശ്‌നം ഒരു രാഷ്ട്രീയ വിവാദമായി വളര്‍ത്തരുത്. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച എ.ടി.എസ്. മേധാവി ഹേമന്ത് കര്‍ക്കറെയുടെ വിധവ കവിതയുടെ പ്രതികരണവും കോടിയേരി സഭയില്‍ വായിച്ചു. ഒരതിഥി വീട്ടിലെത്തുമ്പോള്‍ മാന്യമായി സ്വീകരിക്കണമെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി തന്നേക്കാള്‍ മുതിര്‍ന്നയാളായതുകൊണ്ട് അര്‍ഹിക്കുന്ന ആദരവ് നല്‍കിയെന്നുമുള്ള കവിതയുടെ പ്രതികരണം വായിച്ചശേഷം കോടിയേരി പറഞ്ഞു-''ഇതാണ് മാന്യത''.
വി.എസ്. കോടിയേരിയെ കണ്ടുപഠിക്കട്ടേ..!!
ഇതാണു പറഞ്ഞതു മുഖ്യമന്ത്രി കസേരയില്‍ ഇരുതേണ്ടവരെ
ഇരുത്തിയില്ലക്കില്‍ അവിടെ ..............................[ഇവിടെ നിങ്ങള്‍ പൂരിപ്പിക്കുക] കയറി ഇരിക്കുമെന്നുപറയാറുള്ളത് ഇപോള്‍ മനസിലായില്ലേ..
മാനക്കേട്. അല്ലാതെന്ത് പറയാന്‍.
ഈ പ്രതികരണങ്ങള്‍ അതിവൈകാരികമല്ലേ എന്ന് സംശയിക്കുന്നു.
വി.എസിന് മിതത്വം പാലിക്കാമായിരുന്നു എന്ന് അംഗീകരിക്കുന്നു.ഒരു മുഖ്യമന്ത്രി എന്ന നിലയിലും 85വയസ്സിന്റെ പക്വത ഉള്ള ആള്‍ എന്ന നിലയിലും.
പക്ഷെ റ്റൈംസ് നൊവിന്റെ ചോദ്യം ഇങ്ങനെ ആണെങ്കില്‍:തന്റെ വീട്ടിലേക്ക് ഒരു പട്ടിയും വരേണ്ട എന്ന് സന്ദീപിന്റെ പിതാവ് പറഞ്ഞല്ലോ
എന്നതാാണെങ്കില്‍
ഉത്തരം:ഒരു പട്ടിയും സന്ദീപിന്റെ വീടല്ലായിരുന്നു എങ്കില്‍ അങ്ങോട്ട് പോകില്ലായ്യിരുന്നു
എന്ന് വന്നതില്‍ അത്ര അസ്വാഭാവികതയുണ്ടോ.ആ ചോദ്യം മാറ്റി വെച്ച് ഉത്തരത്തെ മാത്രം വിചാരണ ചെയ്യുന്നവര്‍ ഹൈലൈറ്റ് ചെയ്യാത്ത ചില സംഗതികള്‍
1.ഒരു കേന്ദ്ര മന്ത്രിയും ഈ ശവസംസ്ക്കാരത്തില്‍ പങ്കെടുത്തില്ല(മലയാളികളായ 3 പേര്‍ അടക്കം,അവരില്‍ ഒരാള്‍ സന്ദീപിന്റെ വകുപ്പ് മന്ത്രിയാണ്)
2.കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവോ കെ.പി.സി.സി പ്രസിഡന്റോ,ബിജെപി പ്രസിഡന്റോ ഓ.രാജേട്ടനോ ഇതില്‍ പങ്ക്കെടുത്തില്ല.
3.മുഖ്യമന്ത്രിയുടെ പ്രതിനിധിയായി അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ബാലഗോപാല്‍ പങ്കെടുത്തിരുന്നു.ഈ വാര്‍ത്ത സൃഷ്ടിച്ച് വ്യാജമായ ഒരു രാജ്യസ്നേഹ തരംഗം ഉണ്ടാക്കിയ മനോരമ ഈ വസ്തുത മുക്കി.
4.പണ്ട് മുംബെയില്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ സഹായത്തിന് ആളെ അയച്ചതിനെ ഇതുമായി ബന്ധപ്പീടുത്തി കണ്ടു.ആ തീയറി വെച്ചാണെങ്കില്‍ ഒന്നുകില്‍ ഒരു മുഖ്യമന്ത്രിയും ഇതില്‍ പാങ്കെടുക്കരുത് അല്ലെങ്കീല്‍ പങ്കെടുക്കാത്ത എല്ലാ മുഖ്യമന്ത്രിമാരും വിമര്‍ശിക്കപെടേണ്ടേ?
5.കവിതാ കാര്‍ക്കറെയുടെ ഉറച്ചതും കുലീനമായതുമായ പെരുമാറ്റം
6.പിറ്റേന്ന് വിളിച്ച ആന്റണിയുടെ കോള്‍ സന്ദീപ്പിന്റെ പിതാവ് എടുക്കാന്‍ വിസ്സമതിച്ചൂ.മനോരമ ഇതും വിഴുങ്ങി.
എന്തൊക്കെ എതിര്‍പ്പുകാള്‍ ഉണ്ടായാലും അച്ചുതാനന്ദന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ്.ദേശത്തിന് വേണ്ടി ഒരുപാട് മര്‍ദ്ദനങ്ങള്‍ സഹിച്ച ആളാണ്.ഇന്നും ആ കാല്‍വെള്ളയില്‍ ബയണറ്റ് തറച്ച പാടുണ്ട്.തന്റെ ഉദ്യോഗത്തിന്റെ ഭാഗമായി പോരാടാനിറങ്ങീയ പട്ടാളക്കാരനെയും നിസ്വാര്‍ത്ഥമായി സ്വാതന്ത്ര്യസമരത്തിനിറങ്ങിയ ഒരു പോരാളിയെയും തമ്മില്‍ താരാതമ്യം ചെയ്തോളൂ.പക്ഷെ കാലക്രമേണെ ത്യാഗങ്ങള്‍ വിലകെട്ട് പോകൂന്നത് ഒരു നല്ല പ്രവണതയല്ല.
രാഷ്ട്രീയക്കാരന്‍ എന്ത് തോന്ന്യാസം പറഞ്ഞാലും ആട്ടിയാലും അതിനെയൊക്കെ പിന്താങ്ങാനും കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും കുറച്ച് പേര്‍...രാഷ്ട്രീയത്തിനതീതമായി മനുഷ്യത്വം എന്ന ഒരു സംഭവമില്ലെ? (ഓ ഞാന്‍ മറന്നു. രാഷ്ട്രീയക്കാര്‍ക്ക് മനുഷ്യത്വം പാടില്ലല്ലോ...നിങ്ങള്‍ ഓശാന പാടല്‍ തുടരുക)
keep adding more!
Post a Comment